• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടെൽസ്റ്റാറിനെ കൈവിട്ട് റഷ്യ, ഇനി ടെൽസ്റ്റാർ മിഷ്ത

news18india
Updated: June 26, 2018, 10:49 PM IST
ടെൽസ്റ്റാറിനെ കൈവിട്ട് റഷ്യ, ഇനി ടെൽസ്റ്റാർ മിഷ്ത
news18india
Updated: June 26, 2018, 10:49 PM IST
മോസ്കോ: ലോകകപ്പിന്റെ ഒദ്യോഗിക പന്തിനെ മാറ്റുന്നു. അഡിഡാസിന്‍റെ ടെൽസ്റ്റാർ 18ന് പകരം ടെൽസ്റ്റാർ മിഷ്ത അയിരിക്കും നോക്കൊട്ട് റൗണ്ടുകളിൽ ഉപയോഗിക്കുക. ടെൽസ്റ്റാർ 18ന്‍റെ രൂപകൽപനയിൽ വലിയ മാറ്റമൊന്നും ടെൽസ്റ്റാർ മിഷ്തക്കില്ല. ലുക്കിൽ മാത്രം ചേഞ്ച് വരുത്തിയാണ് അഡിഡാസ് ടെൽസ്റ്റാർ മിഷ്ത പുറത്തിറക്കിയിരിക്കുന്നത്. ആതിഥേയ രാജ‍്യത്തിന്‍റെ നിറങ്ങളും നോക്കൗട്ട് സ്റ്റേജുകളിലെ ആവേശച്ചൂടും പ്രതിഫലിക്കാൻ പാകത്തിന് കടുംചുവപ്പ് നിറത്തിലാണ് മിഷ്ത രൂപകല്പന ചെയ്തിരിക്കുന്നത്. ടൂർണ്ണമെന്‍റിൽ ഇതുവരെ കറുപ്പും വെളുപ്പും നിറത്തിലുള്ള ടെൽസ്റ്റാർ 18 ആണ് ഉപയോഗിച്ചു വരുന്നത്.

ജൂൺ 30ന് നടക്കുന്ന അവസാനത്തെ ഗ്രൂപ്പ് മത്സരങ്ങളിലാണ് പന്ത് ആദ‍്യമായി അവതരിപ്പിക്കുക. സമഗ്രമായ ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് പന്ത് കളത്തിലിറങ്ങാൻ പോകുന്നതെന്ന് അഡിഡാസ് അറിയിച്ചു. റീസൈക്കിൾ ചെയ്യാവുന്ന മെറ്റീരിയൽ ഉപയോഗിച്ചാണ് പന്ത് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ പരമാവധി പരിസ്ഥിതി സൗഹൃദമാണ് ല‍ക്ഷ‍്യമിടുന്നതെന്നും അഡിഡാസ് അവകാശപ്പെടുന്നു.

അതേസമയം, ടെൽസ്റ്റാർ 18ന്റെ ഗുണനിലവാരം സംബന്ധിച്ച് പല കോണുകളിൽ നിന്നും എതിർപ്പുകൾ ഉയർന്നിരുന്നതോടെയാണ് പന്ത് മാറ്റുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ഫ്രാൻസ് - ഓസ്ട്രേലിയ മത്സരത്തിനിടയിലും, അർജന്റീന-ഐസ്ലൻഡ് മത്സരത്തിനിടയിലും താരങ്ങൾ പന്തിൽ കാറ്റ് നിൽക്കുന്നില്ലെന്ന് പരാതി പറഞ്ഞിരുന്നു. എന്നാൽ, ഇത്തരലുള്ള റിപ്പോർട്ടുകളെല്ലാം ഫിഫയും അഡിഡാസും തള്ളി.
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍