HOME » NEWS » Sports » ADITYA SARWATE THE ARCHITECT OF VIDARBHAS RANJI TROPHY

പൂജാരയെ 2 തവണ മടക്കി; സൗരാഷ്ട്രയെ കറക്കിയിട്ടു; ഇന്ത്യൻ ടീമിലേക്ക് വിളി കാത്ത് ആദിത്യ സർവാതെ

ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം 55 വിക്കറ്റുകളാണ് സർവാതെ സ്വന്തമാക്കിയത്

news18
Updated: February 7, 2019, 4:51 PM IST
പൂജാരയെ 2 തവണ മടക്കി; സൗരാഷ്ട്രയെ കറക്കിയിട്ടു; ഇന്ത്യൻ ടീമിലേക്ക് വിളി കാത്ത് ആദിത്യ സർവാതെ
ആദിത്യ സർവാതെ
  • News18
  • Last Updated: February 7, 2019, 4:51 PM IST
  • Share this:
രഞ്ജി ട്രോഫി ഫൈനൽ മത്സരം കഴിഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി ഉയർന്നുകേൾക്കുന്ന പേരുകളിൽ ആദിത്യ സർവാതെ എന്ന പേരുകൂടി ചേർക്കേണ്ടിവരും.
പന്തുകൊണ്ടും ബാറ്റ് കൊണ്ടും അത്ഭുതം കാട്ടിയ ആദിത്യ സർവാതെ എന്ന ഇടംകൈയൻ സ്പിന്നര്‍ ഫൈനലിലെ രണ്ട് ഇന്നിംഗ്സുകളിലുമായി 11 വിക്കറ്റുകളാണ് വീഴ്ത്തിയത്.

സൗരാഷ്ട്രയുടെ പ്രധാനതാരവും ഇന്ത്യൻ ടെസ്റ്റ് ടീമിലെ മൂന്നാം നമ്പർ ബാറ്റ്സ്മാനുമായ ചേതേശ്വർ പൂജാരയെ രണ്ടുതവണയും കറക്കിയിട്ടത് സർവാതെയാണ്. തുടർച്ചയായ രണ്ടാം
തവണയും രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിടാൻ വിദർഭയെ സഹായിച്ചത് സർവാതെയുടെ ഓൾ റൗണ്ട് മികവാണ്. 29കാരനായ നാഗ്പൂർ സ്വദേശിയുടെ വരവ് വ്യക്തിപരമായ
പ്രതിബന്ധങ്ങളെയും ഇച്ഛാശക്തികൊണ്ട് അതിജീവിച്ചാണ്.

സർവാതെയുടെ അച്ഛൻ രണ്ട് പതിറ്റാണ്ട് മുൻപുണ്ടായ വലിയ അപകടത്തിൽ ശരീരം തളർന്ന് കിടപ്പാണ്. അതുകൊണ്ടുതന്നെ നന്നേ ചെറുപ്പത്തിലെ കുടുംബഭാരം ആദിത്യയുടെ
ചുമലിലായി. ക്രിക്കറ്റ് എന്ന സ്വപ്നത്തിനിടയിലും പഠനം മുടക്കാതെ മുന്നോട്ടുകൊണ്ടുപോയ മകനെ കുറിച്ച് പറയുമ്പോൾ അമ്മ അനുശ്രീക്ക് നൂറുനാവാണ്. 'ജീവിതത്തിൽ നിരവധി
പ്രതിബന്ധങ്ങളിലൂടെയാണ് അവൻ കടന്നുപോയത്. കടുത്ത പരീക്ഷണങ്ങൾക്കിടയിലും ജീവിതം എന്തെന്ന് തിരിച്ചറിയാൻ അവന് കഴിഞ്ഞു. ആ അപകടമാണ് അവന്റെ ജീവിതം
മാറ്റിമറിച്ചത്. അതുകൊണ്ടാണ് കളിയുടെ കാര്യങ്ങൾ തിരക്കി അവന്റെ പക്കലെത്തുന്ന കുട്ടികളോട് പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അവൻ എപ്പോഴും ഉപദേശിക്കുന്നത്. സർവാതെ ബിരുദവും ഫിനാൻഷ്യൻ മാനേജ്മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്.'- അമ്മ അനുശ്രീ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വരുമാനമില്ലാതെ കുടുംബം അതീവ കഷ്ടതയിലായപ്പോഴും ക്രിക്കറ്റ് വിട്ട് മറ്റൊരു ജോലിക്ക് പോകാൻ ആദിത്യ തയാറായില്ല. മാതാപിതാക്കളെയും പരിചരിച്ച് രഞ്ജി ട്രോഫിയിൽ കളിക്കുന്നതും സ്വപ്നം കണ്ടു ജീവിതം മുന്നോട്ടുനീക്കി. കഴിവുണ്ടായിട്ടും മുന്നിലെത്തിയ അവസരങ്ങൾ ഓരോന്നായി കൈവിട്ടപ്പോഴും പ്രതീക്ഷ കൈവിടാൻ ആദിത്യ ഒരുക്കമായിരുന്നില്ല. 'അവനാണ് പലപ്പോഴും എനിക്ക് ധൈര്യം നൽകിയത്. ചിലപ്പോഴൊക്കെ എനിക്ക് പ്രതീക്ഷകൾ നഷ്ടപ്പെട്ടിരുന്നു. പക്ഷേ വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു അവൻ. തളരാൻ അവൻ ഒരുക്കമായിരുന്നില്ല. നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരുന്നു. അതു അവന്റെ കളിയിലും കാണാം. ഞാൻ അവന്റെ അച്ഛനുമമായി ആശുപത്രിയിലായിരുന്നപ്പോഴെല്ലാം അവൻ വീട്ടുകാര്യങ്ങൾ നോക്കി. ദൈവമേ എല്ലാവർക്കും അവനെ പോലെ മകനെ നല്ഡകണമെന്നാണ് പ്രാർത്ഥന'- അനുശ്രീ പറയുന്നു.

കഴിവുണ്ടായിട്ടും പലതവണ രഞ്ജി ടീം സെലക്ഷനിൽ സർവാതെ തഴയപ്പെട്ടു. അണ്ടർ 23ൽ നല്ല പ്രകടനം കാഴ്ചവച്ചിട്ടിട്ടും പ്രീമിയർ ഡൊമസ്റ്റിക് മത്സരങ്ങൾക്ക് സെലക്ഷൻ ലഭിക്കാൻ 2015വരെ കാത്തിരിക്കേണ്ടിവന്നു. മുൻ ഇന്ത്യൻ സ്പീന്നർ നരേന്ദ്ര ഹിർവാണിയാണ് ആദിത്യയിലെ ടാലന്റിനെ കണ്ടെത്തിയത്. പിന്നീട് ആദിത്യ സാർവാതെക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. 28 മത്സരങ്ങളിൽ 18.81 ശരാശരിയിൽ 131 വിക്കറ്റ്. ബാറ്റിംഗിൽ രണ്ട് സെഞ്ചുറികളും അഞ്ച് അർധസെഞ്ചുറികളും. കഴിഞ്ഞ നാലുവർഷത്തെ  പ്രകടനത്തിലൂടെ തന്നെ മികച്ച ഓൾറൗണ്ടറാണ് താനെന്ന് ആദിത്യ തെളിയിച്ചു. ഈ വർഷം രഞ്ജി ട്രോഫിയിൽ മാത്രം 55 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഫൈനലിലെ രണ്ട്
ഇന്നിംഗ്സിലും പൂജാരയെ മടക്കി. ഇനി ഇന്ത്യൻ ടീമിലേക്കുള്ള ആ വിളി എന്നെത്തുമെന്നാണ് ഇനി അറിയേണ്ടത്. എന്തായാലും അധികം നാൾ ഈ കേളീമികവിനെ അവഗണിക്കാൻ
സെലക്ടർമാർക്ക് കഴിയില്ല.

First published: February 7, 2019, 4:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories