നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഏഷ്യാ കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്; ഇന്ത്യയുടെ മത്സരം നാളെ

  ഏഷ്യാ കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്; ഇന്ത്യയുടെ മത്സരം നാളെ

  • Last Updated :
  • Share this:
   അബുദാബി: ഏഷ്യാ കപ്പ് ഫുട്ബാളിന് ഇന്ന് അബൂദബിയില്‍ തുടക്കമാകും. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ ആതിഥേയരായ യു.എ.ഇയും ബഹ്‌റൈനും തമ്മിലാണ് ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നാലെ തായ്‌ലന്‍ഡിനെതിരെയാണ്. രാത്രി ഏഴുമണിക്കാണ് സുനില്‍ ഛേത്രിയുടെയും സംഘത്തിന്റെയും പോരാട്ടം.

   2011 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിന് യോഗ്യത നേടുന്നത്. നാളത്തെ മത്സരം കഴിഞ്ഞാല്‍ ഈമാസം 10 ന് ഇന്ത്യ യുഎഇയെയും 14 ന് ബഹ്‌റൈനെയും നേരിടും. 24 രാജ്യങ്ങളാണ് ഇത്തവണ ഏഷ്യാ കപ്പിനായി പോരാടുന്നത്. 'എ' ഗ്രൂപ്പിലാണ് ഇന്ത്യയുടെ ആദ്യ റൗണ്ട് പോരാട്ടം. 2011 ലെ ഏഷ്യാ കപ്പില്‍ കളിച്ച മൂന്നു കളികളും തോറ്റാണ് ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ നിന്നും പുറത്തായിരുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ ഏത് ജയവും ഇന്ത്യക്ക് നേട്ടമാകും.

   Also Read: രാഹുലിന്റെ സത്യസന്ധതയ്ക്ക് അമ്പയറിന്റെ അഭിനന്ദനം

   സന്നാഹ മല്‍സരത്തില്‍ ഒമാനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ആദ്യ മല്‍സരത്തിനിറങ്ങുന്നത്. നായകന്‍ സുനില്‍ ഛേത്രി, അനിരുദ്ധ് ഥാപ്പ, ജെജേ ലാല്‍പെഖുല, മലയാളി താരം ആഷിഖ് കുരുണിയന്‍ എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

   Also Read: 'വീഴ്ത്തിയത് പെയ്‌നിനെയല്ല, ക്രിക്കറ്റിനെ'; ഓസീസ് നായകനെ പുറത്താക്കിയ കുല്‍ദീപിന്റെ അത്ഭുത ബോള്‍

   സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്റെ തന്ത്രങ്ങളും ഇന്ത്യക്ക് കരുത്തേകും. പത്ത ദിവസമായി പരിശീലകന് കീഴില്‍ കഠിന പരിശീലനത്തിലാണ് ഇന്ത്യന്‍ സംഘം.

   First published: