നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • AFC Asian Cup: ബഹ്‌റൈനു മുന്നില്‍ ഇന്ത്യ വീണു; ടൂർണ്ണമെന്റിൽ നിന്നും പുറത്ത്

  AFC Asian Cup: ബഹ്‌റൈനു മുന്നില്‍ ഇന്ത്യ വീണു; ടൂർണ്ണമെന്റിൽ നിന്നും പുറത്ത്

  bahrain football

  bahrain football

  • Last Updated :
  • Share this:
   ഷാര്‍ജ: അവസാന നിമിഷംവരെ ഗോളിനായി ഇരുടീമുകളും ആക്രമിച്ച് കളിച്ച മത്സരത്തില്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിനു തകര്‍ത്ത് ബഹ്‌റൈന്‍. മത്സരത്തിന്റെ തുടക്കം മുതല്‍ ബഹ്‌റൈന്‍ താരങ്ങള്‍ ആഞ്ഞടിച്ച മത്സരത്തില്‍ പ്രതിരോധ നിരയുടെയും ഗോളിയുടെയും പ്രകടനവും ഭാഗ്യവുമാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും കരകയറ്റിയത്. തോല്‍വിയോടെ ആദ്യ റൗണ്ടില്‍ നിന്ന് ഇന്ത്യ പുറത്തായി.

   മത്സരത്തിന്റെ ആദ്യം നിമിഷം തന്നെ മലയാളി താരം അനസ് എടത്തൊടികയ്ക്ക് പരുക്കേറ്റത് ഇന്ത്യന്‍ പ്രതിരോധ നിരയ്ക്ക് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെ ബഹ്‌റൈന്‍ താരങ്ങളുടെ മുന്നേറ്റവും ഇന്ത്യയുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ചു. നിരവധി ഗോളവസരങ്ങളാണ് മത്സരത്തില്‍ ബഹ്‌റൈന്‍ സൃഷ്ടിച്ചത്. സെയ്ദ് സയീദിലൂടെയാണ് ബഹ്‌റൈന്റെ ആക്രമണം.

   Also Read: AFC Asian Cup: ഇന്ത്യ ബഹ്‌റൈന്‍ പോരാട്ടം തുടങ്ങി; ഇന്ത്യയെ നയിക്കുന്നത് ഹാല്‍ദര്‍

   മത്സരത്തിന്റെ 90 മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു ബഹ്‌റൈന്‍ ഇന്ത്യന്‍ വലകുലുക്കിയത്. സുനില്‍ ഛേത്രി ഇന്ത്യക്കായി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല. അനിരുദ്ധ് ഥാപ്പയുടെ അഭാവവും ഇന്ത്യന്‍ മുന്നേറ്റത്തെ ബാധിച്ചു. രണ്ടാംപകുതിയില്‍ ബഹ്‌റൈന് ഇന്‍ഡയറക്ട് ഫ്രീകിക്കും ഇന്ത്യന്‍ ഗോള്‍മുഖത്ത് ലഭിച്ചിരുന്നു.

   ഇതിനു മുമ്പ് 1964 ലായിരുന്നു ഇന്ത്യന്‍ ടീം പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. അന്ന് റണ്ണേഴ്‌സ്പ്പായായിരുന്നു ഇന്ത്യ മടങ്ങിയത്.

    

    

    
   First published: