• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

News18 Malayalam
Updated: January 10, 2019, 12:25 PM IST
ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം
News18 Malayalam
Updated: January 10, 2019, 12:25 PM IST
അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. ആതിഥേയരായ യുഎഇയുമായാണ് രണ്ടാം മത്സരം. ഇന്ത്യന്‍ സമയം രാത്രി 9.30 നാണ് കളി ആരംഭിക്കുക. അഞ്ചു പതിറ്റാണ്ടിനുശേഷം ഏഷ്യന്‍ കപ്പില്‍ ജയം നേടാനായതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.

തായ്‌ലന്‍ഡിനെതിരെ 4- 1 ന്റെ ജയമായിരുന്നു സുനില്‍ ഛേത്രിയും സംഘവും സ്വന്തമാക്കിയത്. രണ്ടാം നിരയില്‍ ഇന്ത്യ പുറത്തെടുത്ത പ്രകടനം ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണ്. മുന്നേറ്റനിര കൂടി താളം കണ്ടെത്തിയത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ആദ്യ മത്സരത്തിലെ മികവ് ആവര്‍ത്തിക്കാനായാല്‍ ഇന്നും ഇന്ത്യക്ക് മൂന്ന് പോയിന്റ് സ്വന്തമാക്കാം.

Also Read: അവര്‍ ഉറക്കത്തിലായിരുന്നില്ല, സമ്മതത്തോടെയായിരുന്നു; കോടതിയില്‍ ബലാത്സംഗാരോപണം നിഷേധിച്ച് ക്രിക്കറ്റര്‍

എന്നാല്‍ ആതിഥേയരായ യുഎഇയുമായുള്ള മത്സരം ഇന്ത്യക്ക് അത്ര എളുപ്പമാകില്ലെന്നാണ് വിുലയിരുത്തപ്പെടുന്നത്. ഗ്രൂപ്പില്‍ ഇന്ത്യയേക്കാള്‍ റാങ്കിങ്ങില്‍ മുന്നിലുള്ള ഏക ടീമാണ് യുഎഇ. ഫിഫ റാങ്കിംഗില്‍ 79 ാം സ്ഥാനത്താണവര്‍. പക്ഷേ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നില്ല ആതിഥേയര്‍ കാഴ്ചവെച്ചത്.

Also Read: 'തുറന്നു പറച്ചില്‍ കുടുക്കി'; പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ നോട്ടീസ്

ബഹ്‌റൈനോട് സമനില വഴങ്ങിയാണ് ടൂര്‍ണമെന്റിന് യുഎഇ തുടക്കം കുറിച്ചത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ശക്തമായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് ഇന്ന യുഎഇയും കളത്തിലിറങ്ങുന്നത്. ആദ്യ മത്സരം ജയിച്ച അതേ ടീമിനെ ഇന്ത്യ നിലനിര്‍ത്തിയേക്കും. ഇതിന് മുമ്പ് 1964ല്‍ മാത്രമാണ് ഏഷ്യന്‍ കപ്പില്‍ ഇന്ത്യ രണ്ട് മത്സരം ജയിച്ചിട്ടുള്ളത്.

First published: January 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...