ടി20 ലോകകപ്പില്‍(T20 World Cup) സ്കോട്ട്ലന്റിനെതിരായ വിജയത്തിന് ശേഷം സ്വയം ട്രോളി അഫ്ഗാനിസ്ഥാന്(Afghanistan) ക്യാപ്റ്റന്‍ മുഹമ്മദ് നബി(Mohammad Nabi). മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയാണ് നബി മാധ്യമപ്രവര്‍ത്തകരെ ചിരിപ്പിച്ചത്.
ഇംഗ്ലീഷ് ഭാഷയില്‍ തനിക്ക് പ്രാവീണ്യം കുറവാണെന്ന് തമാശരൂപേണ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെയ്ക്കുകയാണ് അഫ്ഗാന് ക്യാപ്റ്റന്‍ ചെയ്തത്. മത്സരശേഷം നബി മീഡിയ റൂമിലേക്ക് കയറി വന്നതുതന്നെ 'ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് ഇത്' എന്നുപറഞ്ഞായിരുന്നു. 'എത്ര ചോദ്യങ്ങളുണ്ട്' എന്നായിരുന്നു അടുത്ത സംശയം. അഞ്ചു മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്നും നബി തമാശയായി പറഞ്ഞു. ഇതോടെ മീഡിയാ റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു.
മത്സരം ആരംഭിക്കുന്നതിന് മുന്‍പ് അഫ്ഗാനിസ്ഥാന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ മുഹമ്മദ് നബിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. അഫ്ഗാന് ജനതയുടെ മുഖത്ത് ചിരി തിരികെ കൊണ്ടുവരാനാണ് തങ്ങള്‍ ഇറങ്ങുന്നത് എന്നാണ് മത്സരത്തിന് മുന്‍പ് റാഷിദ് ഖാന് പറഞ്ഞത്. റാഷിദ് ഖാനെയാണ് അഫ്ഗാന് ക്രിക്കറ്റ് ബോര്‍ഡ് നായകനായി പ്രഖ്യാപിച്ചത്. എന്നാല്‍ ടീം സെലക്ഷനില്‍ അതൃപ്തി വ്യക്തമാക്കി റാഷിദ് നായക സ്ഥാനം ഒഴിഞ്ഞതോടെ മുഹമ്മദ് നബി ആ സ്ഥാനത്തേക്ക് എത്തി.
ലോകകപ്പില്‍ സ്കോട്ട്ലന്റിനെ 130 റണ്‍സിന് തോല്‍പ്പിച്ച് അഫ്ഗാനിസ്താന് മികച്ച തുടക്കമിടുകയും ചെയ്തു.
Quinton de Kock | വര്‍ണവിവേചനത്തിനെതിരെ മുട്ടിലിരുന്ന് പ്രതിഷേധിക്കില്ല; ഡീ കോക്ക് മത്സരത്തില്‍ നിന്നും പിന്മാറിT20 ലോകകപ്പില്‍(T20 World Cup) വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ക്വിന്റണ്‍ ഡീ കോക്ക് പിന്മാറിയത് വര്‍ണവിവേചനത്തിനെതിരേ മുട്ടുകുത്തി നിന്ന് പ്രതിഷേധിക്കാന്‍ മടിച്ചാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക. താരത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ക്രിക്കറ്റ് സൗത്താഫ്രിക്ക തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.
മത്സരത്തിന് മുന്‍പ് താരങ്ങള്‍ വര്‍ണവിവേചനത്തിനെതിരെ ഐക്യദാര്‍ഢ്യം അര്‍പ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഡികോക്ക് ഇതിനെതിരെ പ്രതിഷേധിച്ച് ടീമില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ക്രിക്കറ്റ് സൗത്താഫ്രിക്കയുടെ വിശദീകരണമിങ്ങനെ. 'മുട്ടുകുത്തി പ്രതിഷേധിക്കാന്‍ മടിച്ച ഡീ കോക്കിന്റെ തീരുമാനം ശ്രദ്ധയില്‍ പതിഞ്ഞിട്ടുണ്ട്. ടീം മാനേജ്മെന്റില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചാല്‍ തുടര്‍ നടപടി സ്വീകരിക്കും'- ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിലും പ്രതിഷേധിക്കാനോ ക്യാമ്പെയ്ന്റെ ഭാഗമാകാനോ ഡികോക്ക് തയ്യാറായിരുന്നില്ല. വിന്‍ഡീസിന് എതിരായ മത്സരത്തിന് മുമ്പ് ബ്ലാക്ക് ലൈവ്സ് മാറ്ററിന് പിന്തുണയറിച്ച താരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നന്ദി പറഞ്ഞു. ലോകകപ്പില്‍ തുടര്‍ മത്സരങ്ങളിലും താരങ്ങള്‍ നിര്‍ദേശം പാലിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.
വ്യക്തിപരമായ കാരണങ്ങളാല്‍ ഡീ കോക്ക് മത്സരത്തിനിറങ്ങുന്നില്ലെന്നാണ് ടോസ് വേളയില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവുമ പറഞ്ഞത്. ടീമില്‍ എന്തോ വലിയ ആഭ്യന്തര പ്രശ്നം പുകയുന്നുണ്ടെന്നായിരുന്നു കമന്റേറ്ററായ ഷെയ്ന് വാട്സണ് ഇതിനോട് പ്രതികരിച്ചത്. ഡീ കോക്കിനെ വിമര്‍ശിച്ച് ഡാരന്‍ സമി, ദിനേഷ് കാര്‍ത്തിക് എന്നിവരും രംഗത്തെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.