നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അഫ്ഗാൻ താരം ഹഷ്‌മത്തുല്ല  ഷാഹിദിക്ക് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി; റെക്കോർഡ്

  അഫ്ഗാൻ താരം ഹഷ്‌മത്തുല്ല  ഷാഹിദിക്ക് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി; റെക്കോർഡ്

  ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 545 റൺസ് നേടി ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. ഷാഹിദി ഇരട്ട സെഞ്ചുറി നേടിയ ഉടൻ തന്നെ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. അഫ്ഗാനിസ്ഥാൻ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇത്.

  Afghan player Hashmatullah shahidi

  Afghan player Hashmatullah shahidi

  • Share this:
   അബുദാബി: രാജ്യാന്തര ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാൻ താരമെന്ന റെക്കോർഡ് ഇനി ഹഷ്‌മത്തുല്ല ഷാഹിദിക്ക് സ്വന്തം. അബുദാബിയിൽ സിംബാബ് വേയ്‌ക്കെതിരെ നടക്കുന്ന 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ രണ്ടാമത്തെ മത്സരത്തിലാണ് ഷാഹിദി നേട്ടം കരസ്ഥമാക്കിയത്. അഫ്ഗാനിസ്ഥാൻ ടീമിന്റെ ആറാമത്തെ ടെസ്റ്റ്‌ മത്സരമാണ് ഇപ്പോൾ നടക്കുന്നത്.

   ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 545 റൺസ് നേടി ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. ഷാഹിദി ഇരട്ട സെഞ്ചുറി നേടിയ ഉടൻ തന്നെ അഫ്ഗാൻ ക്യാപ്റ്റൻ അസ്ഗർ ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്തു. അഫ്ഗാനിസ്ഥാൻ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇത്.

   അഫ്ഗാൻ ഇന്നിങ്ങ്സ് തകർച്ചയോടെയാണ് തുടങ്ങിയത്. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും ജാവേജ് അഹമ്മദി പുറത്തായി. 4 റൺസ് ആയിരുന്നു അഹമ്മദിയുടെ സമ്പാദ്യം. പിന്നീട് വന്ന 45 പന്തിൽ 23 റൺസെടുത്തു പുറത്തായി. സ്കോർ 121ൽ എത്തിയപ്പോൾ 130 പന്തിൽ 72 റൺസെടുത്ത ഓപ്പണർ ഇബ്രാഹിം സദ്രാനും വിക്കറ്റ് നഷ്ടമായി. പിന്നീടാണ് ഷാഹിദിയുടെ ചരിത്രനേട്ടത്തിലേക്കുള്ള ഇന്നിങ്ങ്സ് തുടങ്ങുന്നത്. ഷാഹിദിയും ക്യാപ്റ്റൻ അസ്ഗറും കൂടി 307 റൺസ് ആണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ നേടിയത്.

   Also Read- ഇനി ബാറ്റിങ് വെടിക്കെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് വെള്ളിയാഴ്ച തുടക്കം

   ഇതിനിടെ ക്യാപ്റ്റൻ അസ്ഗർ 164 റൺസുമായി പുറത്തായി. പിന്നീടെത്തിയ നസീർ ജമാലും ഷാഹിദിക്ക് മികച്ച പിന്തുണ നൽകി. വിക്കറ്റ് നഷ്ടപ്പെടുത്താതെ 55 റൺസ് നേടിയ ജമാലിനെ കൂട്ടു പിടിച്ചാണ് ഷാഹിദി ഇരട്ട സെഞ്ചുറി നേട്ടം കരസ്ഥമാക്കിയത്.
   441 പന്തിൽ 21 ഫോറും ഒരു സിക്സും സഹിതം 200 റൺസാണ് ഷാഹിദിയുടെ സമ്പാദ്യം. 257 പന്തിൽ 14 ഫോറും രണ്ട് സിക്സും അടക്കം 164 റൺസാണ് ക്യാപ്റ്റൻ അസ്ഗർ നേടിയത്.

   മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ് വേ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഭേദപ്പെട്ട നിലയിലാണ്. സിംബാബ് വേ ടീം വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 50 റൺസ് നേടിയിട്ടുണ്ട്. ഓപ്പണർമാരായ പ്രിൻസ് മസ്വോരെയും (51 പന്തിൽ 29), കെവിൻ കസൂസയും (51 പന്തിൽ 14) ക്രീസിലുണ്ട്. ആദ്യ ടെസ്റ്റിൽ ജയം നേടിയ സിംബാബ് വേ പരമ്പരയിൽ മുന്നിലാണ്.

   English Summary: Hashmatullah Shahidi (200 not out) and captain Asghar Afghan’s (164) historic knocks put Afghanistan comfortably in the driver’s seat on Day 2 of the second Test against Zimbabwe at the Sheikh Zayed Stadium. Zimbabwe ended the day on 50/0 after Afghanistan declared on a mammoth 545/4 after Shahidi became the first from his country to score a Test double century.
   Published by:Rajesh V
   First published:
   )}