• HOME
  • »
  • NEWS
  • »
  • sports
  • »
  • Ind Vs Pak | ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ ടിവിയിലെ ഹാർദ്ദിക്കിനെ ഉമ്മവെച്ച് അഫ്ഗാൻ യുവാവ്; വീഡിയോ വൈറൽ

Ind Vs Pak | ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചപ്പോൾ ടിവിയിലെ ഹാർദ്ദിക്കിനെ ഉമ്മവെച്ച് അഫ്ഗാൻ യുവാവ്; വീഡിയോ വൈറൽ

ഹാർദിക് പാണ്ഡ്യയെ തന്റെ ടെലിവിഷൻ സ്‌ക്രീനിൽ ചുംബിച്ച് ആരാധകൻ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം

  • Last Updated :
  • Share this:
    ന്യൂഡൽഹി: ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങിയപ്പോൾ, ചിരവൈരികളായ പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയത്തോടെയാണ് ഇന്ത്യ ഏഷ്യാകപ്പ് പോരാട്ടം തുടങ്ങിയത്. അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ സിക്സറടിച്ചാണ് പാണ്ഡ്യ ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. 25 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ നേടിയ ഹാർദ്ദിക് പാണ്ഡ്യ പിന്നീട് 17 പന്തിൽ പുറത്താകാതെ 33 റൺസ് അടിച്ചെടുക്കുകയും ചെയ്തു. നാല് ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ബാറ്റിങ്. മത്സരം കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടെങ്കിലും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ ഇന്ത്യൻ വിജയത്തെയും ഹാർദ്ദിക് പാണ്ഡ്യയെയും വാഴ്ത്തിപ്പാടുകയാണ് ആരാധകർ.

    എന്നാൽ ഇന്ത്യ പാകിസ്ഥാനെ തോൽപ്പിച്ചതിൽ മതിമറന്ന് ആഹ്ലാദിക്കുന്ന അഫ്ഗാനിസ്ഥാൻ ആരാധകരുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഒരു ആരാധകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യയെ തന്റെ ടെലിവിഷൻ സ്‌ക്രീനിൽ ചുംബിച്ച് ആരാധകൻ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്നത് വീഡിയോയിൽ കാണാം. ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങാണ്. നൂറുകണക്കിന് പേരാണ് ഇത് ഷെയർ ചെയ്യുന്നത്.


    “ഈ വിജയം നേടിയതിൽ സന്തോഷമുണ്ട്, കാരണം ഇത് ഞങ്ങൾക്ക് വളരെ പ്രധാനമാണ്. ഞങ്ങൾ ഏറെ ആഹ്ലാദത്തിലാണ്. രവീന്ദ്ര ജഡേജയുടെ മികച്ച ബാറ്റിങ്ങ് ഏറെ ഇഷ്ടപ്പെട്ടു, ”ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഹാർദിക് പറഞ്ഞു.

    Also Read- IND vs PAK: 'ലാസ്റ്റ് ഓവറിൽ ഏഴല്ല, 15 റൺസ് വേണമെങ്കിലും ഞാൻ അടിച്ചെടുക്കുമായിരുന്നു': ഹാർദ്ദിക് പാണ്ഡ്യ

    “മൈതാനത്ത് നിന്ന് സ്‌ട്രെച്ചറിൽ ഡ്രസ്സിംഗ് റൂമിൽ തിരിച്ചുകയറിയത് മുതൽ എല്ലാം ഞാൻ ഓർത്തെടുക്കുകയായിരുന്നു. എല്ലാ കാര്യങ്ങളും സംഭവിച്ചതിന് ശേഷം ഒരു വലിയ നേട്ടം ഉണ്ടായിരിക്കുന്നു. വീണ്ടും അവസരം ലഭിക്കുകയും ചെയ്തിരിക്കുന്നു, ”- പരിക്കിൽനിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചെത്തിയത് ഓർമ്മിച്ച് അദ്ദേഹം പറഞ്ഞു.
    Published by:Anuraj GR
    First published: