• HOME
  • »
  • NEWS
  • »
  • sports
  • »
  • AFGHANISTAN CAPTAIN ASGHAR AFGHAN TO BREAK DHONIS RECORD INT NAV

MS Dhoni | ധോണിയുടെ റെക്കോർഡ് തകർക്കാൻ അഫ്ഗാനിസ്താൻ ക്യാപ്റ്റൻ അസ്ഗാർ അഫ്ഗാൻ

ലോക ക്രിക്കറ്റിലെ കരുത്തന്‍ ടീമുകള്‍ക്കെതിരെ പോരാടിയാണ് ധോണി ഈ റെക്കോർഡ് കരസ്ഥമാക്കിയത്.

ധോണി

ധോണി

  • Share this:
    അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങൾ നേടിയ നായകനെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒപ്പമെത്തി അഫ്‌ഗാനിസ്ഥാന്‍റെ അസ്‌ഗാര്‍ അഫ്‌ഗാന്‍. സിംബാബ്‌വെക്കെതിരെ നടക്കുന്ന പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ജയിച്ചതോടെയാണ് അന്താരാഷ്‌ട്ര ടി20യില്‍ നായകനായി കൂടുതൽ ജയങ്ങൾ എന്ന നേട്ടത്തിൽ ധോണിയോടൊപ്പം അസ്‌ഗാര്‍ എത്തിയത്. അഫ്ഗാനിസ്താൻകാരനായ താരം 41 ജയങ്ങള്‍ പൂര്‍ത്തിയാക്കി. സിംബാബ്‌വെക്കെതിരെ ഉള്ള പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ജയിച്ചാൽ അസ്‌ഗാറിന് ഈ നേട്ടം ഒറ്റക്ക് തന്‍റെ പേരിലേക്ക് ആക്കുകയും ചെയ്യാം.

    ധോണി 72 മത്സരങ്ങളില്‍ നിന്നാണ് 41 ജയങ്ങള്‍ നേടിയതെങ്കില്‍ അസ്‌ഗാർ 51 മത്സരങ്ങളിൽ നിന്നുമാണ് ഈ നേട്ടം കൈവരിച്ചത്. 59.28 ആണ് ധോണിയുടെ വിജയ ശരാശരി എങ്കിൽ അസ്‌ഗാറിന്‍റേത് 81.37 ആണ്. എന്നാല്‍ അഫ്‌ഗാന്‍ നായകനുമായി താരതമ്യം ചെയ്യുമ്പോള്‍ ധോണിയുടെ റെക്കോർഡിന് ഒരൽപ്പം മാറ്റ് കൂടും. ലോക ക്രിക്കറ്റിലെ കരുത്തന്‍ ടീമുകള്‍ക്കെതിരെ പോരാടിയാണ് ധോണി ഈ റെക്കോർഡ് കരസ്ഥമാക്കിയത്. 2007ലെ ടി20 ലോകകപ്പ് ജയമുള്‍പ്പടെയാണിത്. 58 മത്സരങ്ങളില്‍ 33 ജയവുമായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്.

    Also Read- India Vs England | ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

    നേരത്തെ രണ്ടാം ടി20യില്‍ 45 റണ്‍സിനാണ് സിംബാബ്‌വെയെ അഫ്‌ഗാനിസ്ഥാന്‍ തോല്‍പിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍ ഉസ്‌മാന്‍ ഖാനി(49), കരീം ജനാത്ത്(53), മുഹമ്മദ് നബി(40) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 193 റണ്‍സെടുത്തു.

    Also Read- ഇന്ത്യൻ ടീമിനെ വീണ്ടും പരിഹസിച്ച് മൈക്കൽ വോൺ; ശക്തമായി തിരിച്ചടിച്ച് വസിം ജാഫറും

    മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 17.1 ഓവറില്‍ 148 റണ്‍സില്‍ പുറത്തായി. 40 റണ്‍സെടുത്ത റയാന്‍ ബേളാണ് ടോപ് സ്‌കോറര്‍. റാഷിദ് ഖാന്‍ മൂന്നും മുഹമ്മദ് നബിയും നവീന്‍ ഉള്‍ ഹഖും രണ്ട് വീതവും വിക്കറ്റ് നേടി. ഓള്‍റൗണ്ട് മികവുമായി മിന്നിയ മുഹമ്മദ് നബിയാണ് മത്സരത്തിലെ താരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ 2-0ന് മുന്നിലെത്തി അഫ്‌ഗാന്‍. പരമ്പരയിലെ അവസാന മത്സരം അബുദാബിയിലെ ഷെയ്‌ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കും.

    നേരത്തെ ഇരുവരും തമ്മിൽ നടന്ന ടെസ്റ്റ് പരമ്പര 1-1ന് സമനിലയിൽ അവസാനിച്ചിരുന്നു.

    Summary- Afghanistan Captain Asghar Afghan equals Dhoni's record of most wins International T20s
    Published by:Anuraj GR
    First published:
    )}