നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് ചോദ്യം; മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് അഫ്ഗാന്‍ ക്യാപ്റ്റന്‍

  പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് ചോദ്യം; മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് അഫ്ഗാന്‍ ക്യാപ്റ്റന്‍

  'സര്‍ക്കാരും സാഹചര്യവും മാറിയതിനാല്‍ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യുമെന്ന് എന്തെങ്കിലും ഭയമുണ്ടോ?'- എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ആദ്യ ചോദ്യം.

  മുഹമ്മദ് നബി

  മുഹമ്മദ് നബി

  • Share this:
   താലിബാന്‍ ഭരണം ഏറ്റെടുത്തതിന് പിന്നാലെയാണ് അഫ്ഗാനിസ്ഥാന്‍(Afghanistan) ടി20 ലോകകപ്പിനായി യുഎഇയില്‍ എത്തിയത്. ഇന്നലെ നടന്ന സൂപ്പര്‍ 12 പോരാട്ടത്തില്‍ കരുത്തരായ പാകിസ്ഥാനെ(Pakistan) ഒരു നിമിഷം വിറപ്പിച്ചുകൊണ്ടാണ് അഫ്ഗാനിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. കളത്തിന് പുറത്തെ രാഷ്ട്രീയത്തില്‍ താരങ്ങള്‍ ഇടപെടുന്നില്ലെങ്കിലും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിടേണ്ടി വരുമോയെന്ന ആശങ്ക താരങ്ങള്‍ക്ക് ഉണ്ടാകുക സ്വാഭാവികമാണ്.

   ഇന്നലത്തെ മത്സരത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അത്തരത്തില്‍ ഒരു സംഭവവും അരങ്ങേറിയിരുന്നു. എന്നാല്‍ അഫ്ഗാന്‍- പാക് നയതന്ത്രബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അഫ്ഗാന്‍ നായകന്‍ മുഹമ്മദ് നബി തയാറായില്ല. പാകിസ്ഥാനോടേറ്റ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്‍ നിലവിലെ അഫ്ഗാന്‍ അവസ്ഥയെക്കുറിച്ച് ചോദ്യം ഉന്നയിച്ചത്.

   'സര്‍ക്കാരും സാഹചര്യവും മാറിയതിനാല്‍ രാജ്യത്ത് തിരിച്ചെത്തുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യുമെന്ന് എന്തെങ്കിലും ഭയമുണ്ടോ?'- എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ആദ്യ ചോദ്യം. 'പുതിയ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനുമായി ആരോഗ്യകരമായ ബന്ധം പങ്കിടുന്നു. അതിനാല്‍ അഫ്ഗാന്‍ ടീം കൂടുതല്‍ ശക്തമാകുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ?' മാധ്യമ പ്രവര്‍ത്തകന്‍ തുടര്‍ന്നു ചോദിച്ചു.


   എന്നാല്‍ ഇതോടെ നബി ചോദ്യങ്ങളില്‍ അസംതൃപ്തി പ്രകടിപ്പിച്ചു. 'അത്തരം ചോദ്യങ്ങള്‍ മാറ്റിവെച്ച് ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കാമോ?- എന്നായിരുന്നു നബിയുടെ ആദ്യ പ്രതികരണം. 'കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഞങ്ങള്‍ ലോകകപ്പിനായി എത്തിയിരിക്കുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഏത് ചോദ്യവും നിങ്ങള്‍ക്ക് ചോദിക്കാം. ക്രിക്കറ്റിനെ കുറിച്ച് പറഞ്ഞാല്‍ നന്നായിരിക്കും.'- പിന്നാലെ അഫ്ഗാന്‍ നായകന്‍ വ്യക്തമാക്കി.

   കോഹ്ലിയുടെ റെക്കോര്‍ഡെല്ലാം അവന്‍ തകര്‍ത്തുകൊണ്ടിരിക്കുന്നു; ബാബര്‍ അസമിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം

   പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ഗംഭീര പ്രകടനമാണ് ലോകകപ്പില്‍ കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ ബാബര്‍ അസമിനെ പ്രശംസിച്ച് രംഗത്തെത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വിരാട് കോഹ്ലി നേടുന്ന ഏതൊരു റെക്കോര്‍ഡും ബാബര്‍ അസം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെയും അഫ്ഗാനിസ്ഥാനെതിരെയും ബാബര്‍ അസം അര്‍ദ്ധസെഞ്ച്വറി നേടിയിരുന്നു.

   'അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് നേടുന്ന ക്യാപ്റ്റനായി ബാബര്‍ അസം മാറിയിരുന്നു. ഈ റെക്കോര്‍ഡ് നേരത്തെ വിരാട് കോഹ്ലിയുടെ പേരിലായിരുന്നു. അവന്‍ കോഹ്ലിയെ പിന്തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. കോഹ്ലി ഏതൊരു റെക്കോര്‍ഡ് നേടിയാലും ബാബര്‍ അസം പുറകില്‍ നിന്നെത്തി അത് തകര്‍ത്തുകൊണ്ടിരിക്കുന്നു. അവന്‍ സമര്‍ത്ഥനാണ്.'- ആകാശ് ചോപ്ര പറഞ്ഞു.

   വെറും 26 ഇന്നിങ്‌സില്‍ നിന്നാണ് ക്യാപ്റ്റനായി അന്താരാഷ്ട്ര ടി20യില്‍ 1000 റണ്‍സ് ബാബര്‍ അസം പൂര്‍ത്തിയാക്കിയത്. 30 ഇന്നിങ്‌സില്‍ നിന്നും 1000 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ പിന്തള്ളികൊണ്ടാണ് ബാബര്‍ അസം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
   ഈ വര്‍ഷം തുടക്കത്തില്‍ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ബാബര്‍ അസം സ്വന്തമാക്കിയിരുന്നു. 52 ഇന്നിങ്‌സില്‍ നിന്നും ഈ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ ബാബര്‍ 56 ഇന്നിങ്‌സില്‍ 2000 റണ്‍സ് നേടിയ കോഹ്ലിയുടെ റെക്കോര്‍ഡ് തന്നെയാണ് തകര്‍ത്തത്.

   Published by:Sarath Mohanan
   First published:
   )}