നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • T20 World Cup |അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ തിരിച്ചെത്തുന്നു, ആരാധകര്‍ക്ക് ആശ്വാസം

    T20 World Cup |അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ തിരിച്ചെത്തുന്നു, ആരാധകര്‍ക്ക് ആശ്വാസം

    മികച്ച ഫോമിലുള്ള മുജീബ് ഉര്‍ റഹ്മാന് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല.

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. ഇന്ത്യയുടെ(India) പ്രതീക്ഷകളത്രയും ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍(New Zealand vs Afghanistan) മത്സരത്തിലാണ്. നമീബിയക്കെതിരെ ഇന്ത്യ എത്ര മാര്‍ജിനലില്‍ വിജയിച്ചാലും ന്യൂസിലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പിച്ചാല്‍ ഇന്ത്യക്ക് ഒരു രക്ഷയുമില്ല.

      ടി20 യില്‍ ആരെയും ഞെട്ടിക്കാന്‍ കഴിവുള്ള അഫ്ഗാന്‍ ടീമിന്റെ ഏറ്റവും വലിയ കരുത്ത് അവരുടെ സ്പിന്‍ ദ്വയമായ റാഷിദ് ഖാനും, മുജീബ് ഉര്‍ റഹ്മാനുമാണ്. എന്നാല്‍ മികച്ച ഫോമിലുള്ള മുജീബ് ഉര്‍ റഹ്മാന് പരിക്ക് മൂലം കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ കളിക്കാനായിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം ജിമ്മില്‍ പരിശീലനം പുനരാരംഭിച്ച താരം ഇന്ന് നടക്കാനിരിക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ അഫ്ഗാന്റെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍.


      അഫ്ഗാന്‍ ആരാധകര്‍ക്കൊപ്പം ഇന്ത്യന്‍ ആരാധകര്‍ക്കും വലിയ ആശ്വാസം സമ്മാനിക്കുന്ന വാര്‍ത്തയാണിത്. മുജീബ് കൂടിയെത്തുന്നതോടെ കരുത്ത് വര്‍ധിക്കുന്ന അഫ്ഗാന്‍ ബോളിംഗിന് കരുത്തുറ്റ ന്യൂസിലന്‍ഡ് ബാറ്റിംഗിനെ പിടിച്ചുകെട്ടാനാകുമെന്നും, അങ്ങനെ മത്സരത്തില്‍ അവര്‍ക്ക് വിജയം നേടാന്‍ കഴിയുമെന്നുമാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. അഫ്ഗാന്‍, ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തുന്നതിനൊപ്പം തങ്ങളുടെ അടുത്ത മത്സരത്തില്‍ അഫ്ഗാന്റെ നെറ്റ് റണ്‍ റേറ്റ് മറികടക്കാന്‍ പോന്ന തരത്തില്‍ വിജയം നേടിയാലാണ് ഇന്ത്യക്ക് ഇക്കുറി സെമി ഫൈനലിലെത്താന്‍ കഴിയുക.

      Rashid Khan |ഇന്ത്യ മനക്കോട്ട കെട്ടണ്ട; ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഞങ്ങള്‍ സെമിയില്‍ കയറും; വെല്ലുവിളിച്ച് റാഷിദ് ഖാന്‍

      ടി20 ലോകകപ്പില്‍ ഗ്രൂപ്പ് 2ല്‍ നിന്ന് ഇന്ത്യയെയും ന്യൂസിലന്‍ഡിനേയും മറികടന്ന് അഫ്ഗാനിസ്ഥാന്‍(Afghanistan) സെമിയില്‍ എത്തുമെന്ന അവകാശവാദവുമായി എത്തുകയാണ് സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. കിവീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ജയിക്കാന്‍ ടീം സര്‍വ്വശക്തിയുമെടുത്ത് പോരാടുമെന്നും അഫ്ഗാന്‍ താരം പറഞ്ഞു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാന് പുറമെ സെമിയിലെത്താന്‍ കിവീസും ഇന്ത്യയും അഫ്ഗാനും വാശിയോടെ മുന്നേറുമ്പോഴാണ് റാഷിദിന്റെ വാക്കുകള്‍.

      ഉച്ചക്ക് മൂന്നരയ്ക്കാണ് അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് മത്സരം. ഇരു ടീമുകളും മാത്രമല്ല, ഇന്ത്യയും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന മത്സരം കൂടിയാണിത്. കളിയില്‍ ന്യൂസിലന്‍ഡ് ജയിച്ചാല്‍ പാകിസ്ഥാന് പിന്നാലെ കിവീസ് സെമിയിലേക്ക് എത്തും. അതിന് അനുവദിക്കില്ലെന്നാണ് അഫ്ഗാന്‍ മുന്‍ നായകന്‍ കൂടിയായ റാഷിദ് ഖാന്‍ പറയുന്നത്. 'ന്യൂസിലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനല്‍ പോലെയാണ് കാണുന്നത്. ഉയര്‍ന്ന റണ്‍റേറ്റില്‍ തന്നെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കും. ഞങ്ങള്‍ സെമി ഫൈനലില്‍ കയറും. യാതൊരു സമ്മര്‍ദ്ദവുമില്ലാതെയാണ് ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുന്നത്'- റാഷിദ് ഖാന്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനായി തങ്ങള്‍ മാനസികമായി ഒരുങ്ങിയെന്നും റാഷിദ് ഖാന്‍ പറയുന്നുണ്ട്.
      Published by:Sarath Mohanan
      First published:
      )}