ടി20യില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് അഫ്ഗാന്‍; ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തം

ഒരിന്നിങ്‌സിലെ ഏറ്റവും കൂടുതല്‍ സിക്‌സുകളും അഫ്ഗാന്റെ പേരിലായി

news18
Updated: February 24, 2019, 2:39 PM IST
ടി20യില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് അഫ്ഗാന്‍; ഏറ്റവും ഉയര്‍ന്ന സ്‌കോറും സ്വന്തം
afgan cricket
  • News18
  • Last Updated: February 24, 2019, 2:39 PM IST
  • Share this:
ഡെറാഡൂണ്‍: ടി20യിലെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് അഫ്ഗാന്‍- അയര്‍ലന്‍ഡ് മത്സരം. കുട്ടിക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറും ഓപ്പണിങ്ങ് കൂട്ടുകെട്ടും ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് രണ്ടാം ടി20യില്‍ പിറന്നത്. ഓപ്പണര്‍ ഹസ്രത്തുള്ള സസായുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് അഫ്ഗാനെ ചരിത്രത്തിലേക്ക് നയിച്ചത്. 62 പന്തില്‍ 162 റണ്‍സാണ് സസായ് മത്സരത്തില്‍ അടിച്ച് കൂട്ടിയത്. അതിവേഗ സെഞ്ച്വറിയുള്‍പ്പെടെയായിരുന്നു ഈ നേട്ടം.

16 സിക്സുകളും 19 ഫോറും അടങ്ങുന്നതായിരുന്നു സയായുടെ ഇന്നിങ്സ്. 42 പന്തിലാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കുയത്. 48 പന്തില്‍ 73 നേടിയ ഉസ്മാന്‍ ഘനിക്കൊപ്പം 236 റണ്‍സിന്റെ ഓപ്പണിങ്ങ് കൂട്ടുക്കെട്ടാണ് സസായ് കുറിച്ചത്. ഓസീസിന്റെ ആരോണ്‍ ഫിഞ്ച് - ഡാര്‍സി ഷോട്ട് സംഖ്യത്തിന്റെ പേരിലുണ്ടായിരുന്ന 223 റണ്‍സിന്റെ ഇതോടെ പഴങ്കഥയായയത്. ഇരുവരുടെയും വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ഇരുപത് ഓവറില്‍ 278 റണ്‍സാണ് അഫ്ഗാന്‍ അടിച്ച് കൂട്ടിയത്.

Also Read: മഹി ഭായി തയ്യാറായിക്കോളൂ; ധോണിയെ വെല്ലുവിളിച്ച് ഋഷഭ് പന്ത്

 

2016 ല്‍ ശ്രീലങ്കക്കെതിരെ ഓസീസ് നേടിയ 263 ന് മൂന്ന് എന്ന സ്‌കോറാണ് അഫ്ഗാനിസ്ഥാന്‍ മറികടന്നത്. ഒരിന്നിങ്‌സിലെ ഏറ്റവും കൂടുതല്‍ സിക്‌സുകളും അഫ്ഗാന്റെ പേരിലായി. 22 സിക്സുകളാണ് അഫ്ഗാന്‍ താരങ്ങള്‍ അടിച്ച് കൂട്ടിയത്. വിന്‍ഡീസിന്റെ പേരിലുണ്ടായിരുന്ന 21 സിക്സുകളാണ് ഇവിടെ ചരിത്രമായത്.

മറുപടി ബാറ്റിങിന് ഇറങ്ങിയ അയര്‍ലന്‍ഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ഇതോടെ 84 റണ്‍സിന്റെ കൂറ്റന്‍ ജയവും അഫ്ഗാന്‍ സ്വന്തമാക്കി.

First published: February 24, 2019, 2:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading