ധാക്ക: ചിറ്റഗോംഗ് ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ അഫ്ഗാനിസ്ഥാന് 224 റൺസ് ജയം. 398 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 173 റൺസിന് പുറത്തായി. ആറു വിക്കറ്റ് നേടിയ റാഷിദ് ഖാന്റെ തകർപ്പൻ പ്രകടനമാണ് ബംഗ്ലാദേശിനെ തകർത്തത്. വെറും 49 റൺസ് മാത്രം വഴങ്ങിയാണ് റാഷിദ് ആറ് വിക്കറ്റെടുത്തത്. 44 റൺസെടുത്ത ഷാകിബ് അൽ ഹസനും 41 റൺസെടുത്ത ഷദ്മാൻ ഇസ്ലാമിനും മാത്രമാണ് തിളങ്ങാനായത്.
സ്കോർ: അഫ്ഗാനിസ്ഥാൻ- 342&260, ബംഗ്ലാദേശ്- 205&173
ടെസ്റ്റിൽ ബംഗ്ലാദേശിനെ അഫ്ഗാനിസ്ഥാൻ തോൽപിക്കുന്നത് ഇതാദ്യമായാണ്. ടെസ്റ്റ് ചരിത്രത്തിൽ അഫ്ഗാനിസ്ഥാന്റെ രണ്ടാം ജയം കൂടിയാണിത്.
ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാന് മത്സരത്തിൽ ഉടനീളം 11 വിക്കറ്റ് ലഭിച്ചു. റാഷിദ് ഖാൻ തന്നെയാണ് കളിയിലെ താരവും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.