നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരണവുമായി മീഡിയ മാനേജർ

  അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിൽ പങ്കെടുക്കും; സ്ഥിരീകരണവുമായി മീഡിയ മാനേജർ

  ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. അഫ്‌ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും എന്നിവരും ഉണ്ടാകും.

  • Share this:
   ഒക്ടോബറിൽ നടക്കുന്ന ടി20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാൻ കളിക്കുമെന്ന സ്ഥിരീകരണവുമായി അഫ്ഗാൻ ടീമിന്റെ മീഡിയ മാനേജർ ഹിക്മത് ഹസന്‍. അഫ്ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിൽ അവരുടെ പങ്കാളിത്തം സംബന്ധിച്ച് ഉയർന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ടാണ്, രാജ്യത്തെ പ്രതിസന്ധികൾക്കിടയിലും അഫ്ഗാൻ ടീം ലോകകപ്പിൽ കളിക്കുമെന്ന പ്രതീകരണവുമായി ഹസൻ രംഗത്ത് വന്നത്.

   'ഞങ്ങള്‍ ടി20 ലോകകപ്പില്‍ കളിക്കും. ലോകകപ്പിനായുള്ള ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇവിടെ ലഭ്യമായ താരങ്ങളെ വെച്ച് വൈകാതെ തന്നെ ടീമിന്റെ പരിശീലനം കാബൂളിൽ ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള വേദി അന്വേഷിച്ചുകൊണ്ടിരിക്കുന്നു. ലോകകപ്പിന് ഒരുങ്ങാനുള്ള മികച്ച അവസരമാണ് ഈ പരമ്പരയിലൂടെ താരങ്ങൾക്ക് ലഭിക്കുക. ശ്രീലങ്ക, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായി വേദിയുടെ കാര്യത്തിൽ ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. അത് എങ്ങനെയാകുമെന്ന് നോക്കാം'-ഹസൻ പറഞ്ഞു.

   'പാകിസ്താനുമായുള്ള പരമ്പര ഹമ്പന്തോട്ടയിൽ മുന്‍ നിശ്ചയപ്രകാരം നടക്കും. ഇതിനുപുറമെ ആഭ്യന്തര ടി20 ടൂര്‍ണമെന്റ് സംഘടിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ടി20 ലോകകപ്പിന് ഒരുങ്ങാൻ ഈ ടൂർണമെന്റ് സഹായിക്കും." - ഹസൻ കൂട്ടിച്ചേർത്തു.

   'അഫ്ഗാനിസ്ഥാനിൽ സ്ഥിതി വളരെ മോശമാണെങ്കിലും ക്രിക്കറ്റ് ടീം അംഗങ്ങള്‍ സുരക്ഷിതരാണ്, അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന താരങ്ങളുടെ കുടുംബങ്ങളെ രക്ഷിക്കാന്‍ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.' -ഹസൻ അറിയിച്ചു.

   Also read- IPL 2021 | അഫ്ഗാൻ താരങ്ങൾ റാഷിദ് ഖാനും മുഹമ്മദ് നബിയും ഐപിഎല്ലിൽ കളിക്കുമോ?

   ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. അഫ്‌ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും എന്നിവരും ഉണ്ടാകും.


   ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്. നാല് വേദികളിലായാവും മത്സരങ്ങള്‍. ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ലോകകപ്പ് അറേബ്യന്‍ മണ്ണിലേക്ക് മാറ്റിയത്. 2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ്പ് നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്. 2020ല്‍ ഓസ്ട്രേലിയ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റാണ് കോവിഡ് വ്യാപനം മൂലം ആദ്യം ഇന്ത്യയിലേക്ക് മാറ്റുകയും പിന്നീട് അവിടുന്ന് യുഎഇലേക്ക് മാറ്റുകയായിരുന്നു.

   അതേസമയം യുഎഇയിൽ നടക്കുന്ന ഐ പി എൽ രണ്ടാം പാദത്തിൽ അഫ്ഗാൻ താരങ്ങളായ റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ പങ്കെടുക്കുമെന്ന് ഐ പി എൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് സ്ഥിരീകരിച്ചിരുന്നു. എ എൻ ഐയോട് സംസാരിച്ച എസ് ആർ എച്ച് സി ഇ ഒ കെ.ഷൺമുഖം രണ്ട് അഫ്ഗാനിസ്ഥാൻ കളിക്കാർ ടീമിന്റെ ഭാഗമാകുമെന്ന് പറഞ്ഞു. "നിലവിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ സംസാരിച്ചിട്ടില്ല, പക്ഷേ അവർ രണ്ടു പേരും ടൂർണമെന്റിൽ ഉണ്ടാകും," എസ്ആർഎച്ച് പ്രതിനിധി വ്യക്തമാക്കി
   Published by:Naveen
   First published:
   )}