നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • സിംബാബ്‍വേയ്ക്കെതിരെ 48 റൺസിന്റെ തകർപ്പൻ വിജയവുമായി അഫ്ഗാനിസ്ഥാൻ

  സിംബാബ്‍വേയ്ക്കെതിരെ 48 റൺസിന്റെ തകർപ്പൻ വിജയവുമായി അഫ്ഗാനിസ്ഥാൻ

  Zimbabwe wins the first T20 match by beating South Africa by 84 runs | മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുന്നിൽ

  മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുന്നിൽ

  മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുന്നിൽ

  • Share this:
   അബുദാബി: സിംബാബ്‍വേയ്ക്കെതിരെ ആദ്യ T20യില്‍ 48 റണ്‍സ് വിജയം നേടി അഫ്ഗാനിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് സിംബാബ്‍വേയ്ക്ക് മുന്നിൽ ഉയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് മാത്രമേ നേടാനായുള്ളു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്ഗാനിസ്ഥാൻ 1-0 ന് മുന്നിലായി. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

   സിംബാബ്‍വേയ്ക്കെതിരെ നടന്ന ആദ്യ T20 മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ റഹ്മാനുള്ള ഗുര്‍ബാസിന്റെ അർദ്ധസെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് ആറ് ഫോറും ഏഴ് സിക്സറുമടക്കം 87 റണ്‍സാണ് നേടിയത്. ഗുർബാസും കരിം ജനതും ആദ്യ വിക്കറ്റിൽ 80 റൺസ് നേടി. അഫ്ഗാനിസ്ഥാനു വേണ്ടി ക്യാപ്റ്റൻ അസ്ഗര്‍ അഫ്ഗാന്‍ 38 പന്തില്‍ 55 റണ്‍സ് നേടി. ആറ് ഫോറും രണ്ട് സിക്സറുമടങ്ങുന്നതായിരുന്നു അസ്ഗറിന്റെ ഇന്നിങ്ങ്സ്. കരിം ജനത് 26 റൺസും ടീമിന് വേണ്ടി നേടി.

   മറുപടി ബാറ്റിങ്ങിൽ സിംബാബ്‍വേയ്ക്ക് വേണ്ടി 44 റണ്‍സ് നേടിയ ഓപ്പണര്‍ ടിനാഷേ കാമുന്‍ഹുകാമ്‍വേ ആണ് ടീമിലെ ടോപ് സ്കോറര്‍. 37 പന്തിൽ നിന്നും നാല് ഫോറുകൾ ഉൾപ്പെടെയാണ് താരം ഈ സ്കോർ നേടിയത്. ഷോണ്‍ വില്യംസ്, സിക്കന്ദര്‍ റാസ എന്നിവര്‍ 22 റണ്‍സ് നേടിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ മേല്‍ക്കൈ നേടുകയായിരുന്നു. സിംബാബ്‍വേ നിരയില്‍ റിച്ചാര്‍ഡ് നഗവാരയും ബ്ലെസ്സിംഗ് മുസറബാനിയും രണ്ട് വിക്കറ്റ് വീതം നേടി. അഫ്ഗാൻ ടോപ് ഓർഡർ ബാറ്റ്സ്മാന്മാർക്കെതിരെ 11 വൈഡുകളാണ് സിംബാബ്‍വേ ബൗളർമാർ എറിഞ്ഞത്.

   അഫ്ഗാനിസ്ഥാന് വേണ്ടി റഷീദ് ഖാന്‍ മൂന്നും കരീം ജനത്, ഫരീദ് മാലിക് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. ഗുർബാസ് 20 പന്തിൽ നിന്നും 41 റൺസ് സ്കോർ ചെയ്തു നിക്കുമ്പോൾ വെസ്ലെ മദേവെരെ ഗുർബാസയുടെ ക്യാച്ച് മിസ്സ്‌ ചെയ്തതാണ് അഫ്ഗാനിസ്താനെ ഉയർന്ന സ്കോറിലേക്ക് നയിച്ചത്. വെസ്ലെ അഫ്ഗാനിസ്ഥാനെതിരെ നടന്ന തന്റെ ആദ്യ ടെസ്റ്റ്‌ പരമ്പരയിലെ മൂന്ന് ഇന്നിങ്സുകളിൽ പൂജ്യം റണ്ണിനാണ് പുറത്തായത്.

   English summary: Afghanistan beat Zimbabwe by 48 runs in the first T20 international in Abu Dhabi. In the 20 overs, Afghan team set a humongous  target of 198 runs for Zimbabwe to defend. Zimbabwe could not chase down the huge scoreboard; against which, it scored just 150 runs. Afghanistan is leading the three-match series 1-0. The second match is slated for tomorrow
   Published by:user_57
   First published: