പാക് ക്രിക്കറ്റ് താരത്തിന് കോവിഡ് പിടിപെട്ടത് ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിച്ചതിന് പിന്നാലെ

കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം ഇന്ന് താരം തന്നെയാണ് പുറത്തുവിട്ടത്

News18 Malayalam | news18-malayalam
Updated: June 13, 2020, 3:57 PM IST
പാക് ക്രിക്കറ്റ് താരത്തിന് കോവിഡ് പിടിപെട്ടത് ഇന്ത്യൻ പ്രധാനമന്ത്രിയെ പരിഹസിച്ചതിന് പിന്നാലെ
പ്രധാനമന്ത്രി നരേന്ദ്രമോദി
  • Share this:
ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദിക്ക് കോവിഡ് സ്ഥിരീകരിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തതിന് പിന്നാലെ. കൊറോണയേക്കാൾ വലിയ രോഗം ഇന്ത്യൻ പ്രധാനമന്ത്രിയുടെ മനസിലാണെന്നായിരുന്നു അഫ്രിദിയുടെ പരാമർശം. കോവിഡ് സ്ഥിരീകരിച്ചുവെന്ന വിവരം ഇന്ന് താരം തന്നെയാണ് പുറത്തുവിട്ടത്. പാകിസ്ഥാനിൽ രോഗബാധിതനാകുന്ന മൂന്നാമത്തെ ക്രിക്കറ്ററാണ് അഫ്രിദി.

ലോക്ക്ഡൌണിനിടെ പാക് അധീന കശ്മീരിൽവെച്ചാണ് ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഫ്രിദി അധിക്ഷേപിച്ചത്. 'ഇന്നിതാ ഞാൻ നിങ്ങളുടെ മനോഹരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. ഇവിടം സന്ദർശിക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിച്ചിരുന്നു. ഈ ലോകം വലിയൊരു രോഗത്തിന്‍റെ പിടിയിലാണ്. പക്ഷേ അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാകിസ്ഥാന്‍റെ ആകെ സൈനികബലമായ ഏഴുലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ മാത്രം വിന്യസിച്ചിരിക്കുന്നത്. എന്നാൽ കശ്മീരിലെ ജനത ഒന്നടങ്കം പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്'- ഇതായിരുന്നു അഫ്രിദിയുടെ വിവാദ പ്രസ്താവന.

TRENDING:Unlock 1.0 Kerala ഞായറാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ; ആരാധനാലയങ്ങൾക്കും പരീക്ഷകൾക്കും ഇളവ് [NEWS]സാമൂഹ്യ അകലം പാലിക്കുന്നില്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ചു കണ്ണൂർ കളക്ടർ [NEWS]പൊറോട്ട ആരാധകർ ആശ്വസിക്കൂ; റസ്റ്റോറന്റിൽ പോയി കഴിക്കുന്ന പൊറോട്ടയ്ക്ക് 18ശതമാനം ജിഎസ്ടി ഇല്ല [NEWS]
കോവിഡ് ബാധിതരെ സഹായിക്കുന്നതിനുള്ള അഫ്രിദി ഫൌണ്ടേഷനൊപ്പം ഇന്ത്യയിലെ ചില ക്രിക്കറ്റർമാരും സഹകരിച്ചു പ്രവർത്തിക്കുന്നതിനിടെയായിരുന്നു അഫ്രിദി മോദിയെ വിമർശിച്ചത്. യുവരാജും ഹർഭജനുമാണ് അഫ്രിദിയുടെ പേരിലുള്ള സംഘടനയ്ക്ക് സഹായമെത്തിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയെ വിമർശിച്ചതോടെ അഫ്രിദിയെ തള്ളി ഹർഭജനും യുവരാജും രംഗത്തെത്തി.
First published: June 13, 2020, 3:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading