Covid 19| ഗ്രിഗർ ദിമിത്രോവിന് പിന്നാലെ മറ്റൊരു താരത്തിനും; ടെന്നീസ് ലോകം ആശങ്കയിൽ

ശനിയാഴ്ച ക്രൊയേഷ്യയിലെ അഡ്രിയാടിക് കോസ്റ്റിൽ നടന്ന രണ്ടാം പാദ ബാൽക്കൻസ് ടൂർണമെന്റിലും ദിമിത്രേവും ബോർന ചോറിച്ചും മത്സരിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: June 22, 2020, 3:31 PM IST
Covid 19| ഗ്രിഗർ ദിമിത്രോവിന് പിന്നാലെ മറ്റൊരു താരത്തിനും; ടെന്നീസ് ലോകം ആശങ്കയിൽ
Grigor Dimitrov, Borna Coric
  • Share this:
ബൾഗേറിയൻ ടെന്നീസ് താരം ഗ്രിഗർ ദിമിത്രോവിന് പിന്നാലെ മറ്റൊരു താരത്തിനും കോവിഡ് 19 സ്ഥിരീകരിച്ചു. ക്രോയേഷ്യൻ താരം ബോർണ ചോറിച്ചിനാണ് രോഗം സ്ഥിരീകരിച്ചത്.

ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗവിവരം അറിയിച്ചത്. ഇന്നലെയായിരുന്നു കോവിഡ് ബാധിതനാണെന്ന് ഗ്രിഗർ ദിമിത്രോവ് ആരാധകരെ അറിയിച്ചത്. ബെൽഗ്രേഡിൽ നടന്ന അഡ്രിയ ടൂർണമെന്റിൽ ഗ്രിഗർ ദിമിത്രോവിനൊപ്പം ബോർണയും പങ്കെടുത്തിരുന്നു.



ട്വിറ്ററിലൂടെ രോഗത്തെ കുറിച്ച് അറിയിച്ച താരം താനുമായി നേരിട്ട് ഇടപഴകിയവർ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. കോവിഡ് ലക്ഷണങ്ങളൊന്നും പ്രകടമായിട്ടില്ലെന്നും ആരോഗ്യവാനായി ഇരിക്കുന്നുവെന്നും താരം അറിയിച്ചു. ദിമിത്രോവിനെ പോലെ ഖേദം പ്രകടിപ്പിച്ചായിരുന്നു ബോർണയും രോഗ വിവരം അറിയിച്ചത്.

TRENDING:The Undertaker Retires | അണ്ടർടെയ്ക്കറെ ഓർമയില്ലേ ; വിരമിക്കൽ പ്രഖ്യാപിച്ച് WWE താരം [NEWS] 'നിങ്ങളുടെ ഇത്തരം തമാശകൾ കണ്ടിരിക്കാനുള്ള കരുത്ത് ഞങ്ങള്‍ക്കുണ്ട്': കോവിഡ് ബാധിതരെന്ന വാർത്തകളോട് നയന്‍താരയും വിഗ്നേശും [NEWS]'ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [NEWS]
ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് അടക്കമുള്ള താരങ്ങൾ പങ്കെടുത്ത ടൂർണമെന്റിലെ താരങ്ങൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത് എന്നത് ടെന്നീസ് ലോകത്ത് ആശങ്കയുയർത്തുന്നുണ്ട്. ജോക്കോവിച്ചിന് പുറമേ, മൂന്നാം നമ്പർ താരം ഡെമിനിക് തീം, 17ാം നമ്പർ താരം അലക്സാണ്ടർ സവറേവ് എന്നിവരും ടൂർണമെന്റിൽ പങ്കെടുത്തിരുന്നു.



ശനിയാഴ്ച ക്രൊയേഷ്യയിലെ അഡ്രിയാടിക് കോസ്റ്റിൽ നടന്ന രണ്ടാം പാദ ബാൽക്കൻസ് ടൂർണമെന്റിലും ദിമിത്രേവും ബോർന ചോറിച്ചും മത്സരിച്ചിരുന്നു. ദിമിത്രേവിന് കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ നൊവാക് ജോക്കോവിച്ചും റഷ്യയുടെ ആൻഡ്രി റൂബ്ലെവുമായുള്ള ഫൈനൽ മത്സരം റദ്ദാക്കുകയും ചെയ്തു.
First published: June 22, 2020, 3:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading