നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'അടുത്തത് നീ' ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഹര്‍ദിക്

    'അടുത്തത് നീ' ഐപിഎല്‍ കിരീട നേട്ടത്തിനു പിന്നാലെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ഹര്‍ദിക്

    മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായി. അതില്‍ നിന്ന് ഇനി മുന്നോട്ടുപോവണം. അടുത്തലക്ഷ്യം ലോകകപ്പ് ഉയര്‍ത്തുകയാണ്

    Hardik

    Hardik

    • News18
    • Last Updated :
    • Share this:
      ഹൈദരാബാദ്: ഐപിഎല്‍ പന്ത്രണ്ടാം സീസണിന് കൊടിയിറങ്ങിയിരിക്കുകയാണ്. ഇനി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ഏകദിന ലോകകപ്പിലേക്കാണ്. രണ്ടാഴ്ചത്തെ വിശ്രമത്തിനുശേഷം ഇന്ത്യന്‍ ടീം ലോകകപ്പിനിറങ്ങുമ്പോള്‍ അവിടെയും കിരീടം തന്നെയാണ് താന്‍ ലക്ഷ്യമിടുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ.

      ഇന്നലത്തെ കിരീട നേട്ടത്തിനു പിന്നാലെയാണ് ഏകദിന ലോകകപ്പിനെക്കുറിച്ച് ഹര്‍ദിക് മനസ് തുറന്നത്. സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും അതില്‍ നിന്ന് മുന്നോട്ട് പോവുകയാണ് ലക്ഷ്യമെന്നുമാണ് ഹര്‍ദിക് പറയുന്നത്.

      Also Read: 'ഹിറ്റ്മാന്‍ ഹീറോ ഡാ' 10 ല്‍ 9 മാര്‍ക്കോടെ ഉന്നത വിജയം; വിരാടും ധോണിയുമെല്ലാം ഇവിടെ ബാക്ക് ബെഞ്ചേര്‍സ്

      'സീസണില്‍ മുംബൈക്കായി മികച്ച പ്രകടനം പുറത്തെടുക്കാനായി. അതില്‍ നിന്ന് ഇനി മുന്നോട്ടുപോവണം. അടുത്തലക്ഷ്യം ലോകകപ്പ് ഉയര്‍ത്തുകയാണ്. കുട്ടിക്കാലത്ത് മുംബൈ ഇന്ത്യന്‍സിന്റെ പോസ്റ്റര്‍ റൂമില്‍ ഒട്ടിച്ചിട്ടുണ്ട് ഞാന്‍. ഇപ്പോള്‍ അതേ ടീമിന്റെ ഭാഗമാവുകയെന്നത് വലിയ അനുഭവമാണ്' ഹര്‍ദിക് പറഞ്ഞു.

      സീസണില്‍ 402 റണ്‍സ് പാണ്ഡ്യ 14 വിക്കറ്റും നേടി മുംബൈയുടെ ഫൈനല്‍ പ്രവേശത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്നു. ഇന്നലത്തെ ഫൈനലിലുള്‍പ്പെടെ നിര്‍ണ്ണായക പ്രകടനമായിരുന്നു താരത്തിന്റേത്.

      First published:
      )}