HOME » NEWS » Sports » AFTER KOHLI VS WILLIAMSON MICHAEL VAUGHAN GIVES HIS OPINION ON TRENT BOULT VS JASPRIT BUMRAH JJ INT

ട്രെന്റ് ബോൾട്ടോ, ജസ്‌പ്രീത് ബുമ്രയോ? മികച്ച താരം ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് മൈക്കൽ വോൺ

ഐ പി എല്ലില്‍ ഏത് ക്യാപ്റ്റന്റെ കീഴിലാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഈയിടെ വോൺ നല്‍കിയ മറുപടി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടേതാണ്.

News18 Malayalam | news18
Updated: May 30, 2021, 6:53 PM IST
ട്രെന്റ് ബോൾട്ടോ, ജസ്‌പ്രീത് ബുമ്രയോ? മികച്ച താരം ആരെന്ന ചോദ്യത്തിന് ഉത്തരമില്ലെന്ന് മൈക്കൽ വോൺ
Michael Vaughan
  • News18
  • Last Updated: May 30, 2021, 6:53 PM IST
  • Share this:
അന്താരാഷ്ട്ര ക്രിക്കറ്റിലെ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം മുഴുവൻ സമയ ക്രിക്കറ്റ് നിരീക്ഷകനാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടീമുകളെക്കുറിച്ചും താരങ്ങളെക്കുറിച്ചും വിവാദപരമാർശങ്ങൾ നടത്തുന്നതിൽ മുൻപന്തിയിലാണ് അദ്ദേഹം. പലപ്പോഴും വോണിന്റെ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങൾ അദ്ദേഹത്തിന് തന്നെ സമൂഹമാധ്യമങ്ങളിൽ പൊങ്കാലയ്ക്ക് വഴിയൊരുക്കാറുണ്ട്.

എന്നിരുന്നാലും അദ്ദേഹം അതിൽ നിന്നും പിന്മാറാൻ ഇതുവരെയും തയ്യാറായിട്ടില്ല. വരാനിരിക്കുന്ന ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് വോണിന്റെ ഇപ്പോഴത്തെ പ്രവചനങ്ങളും അഭിപ്രായ പ്രകടനങ്ങളും മുഴുവൻ.

ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്ന ന്യൂസിലാൻഡിന്റെയും ഇന്ത്യയുടെയും നായകന്മാരെ താരതമ്യം ചെയ്തു കൊണ്ട് നടത്തിയ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെ ചൊല്ലി പല പ്രമുഖ ക്രിക്കറ്റ് താരങ്ങളുമായി വോൺ ട്വിറ്ററിൽ വാക്പോരിലും ഏർപ്പെട്ടിരുന്നു.

ധോണിയുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ആരാധകന്‍റെ ചോദ്യം; രണ്ടുവാക്കിൽ വിവരിച്ച് വിരാട് കോഹ്ലി

വില്യംസണ്‍ ഇന്ത്യക്കാരനായിരുന്നെങ്കില്‍ അയാള്‍ ലോകത്തിലെ ഏറ്റവും മഹാനായ കളിക്കാരനായി ഏവരാലും ഉറപ്പായും വിശേഷിപ്പിക്കപ്പെട്ടേനെ എന്നാണ് വോണ്‍ പറഞ്ഞത്. വിരാട് കോഹ്ലിയല്ല മികച്ച കളിക്കാരന്‍ എന്ന് പറയാന്‍ നിങ്ങള്‍ക്ക് അനുവാദമില്ലാത്തത് കൊണ്ടാണ് വില്യംസണ്‍ മഹാനായ കളിക്കാരനാകാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ അദ്ദേഹം ഒരു രസകരമായ ചോദ്യത്തിനാണ് മറുപടി നൽകിയിരിക്കുന്നത്. ഐ പി എല്ലിലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ കടുത്ത ആരാധകനാണ് വോൺ. ഇപ്പോൾ മുംബൈ ഇന്ത്യൻസ് ബോളർമാരായ ട്രെന്റ് ബോൾട്ട്, ജസ്‌പ്രീത് ബുമ്ര എന്നിവരിൽ ആരെയാണ് കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. ഇരുവരും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ് നടക്കാൻ പോകുന്നതെന്നും എന്നാല്‍ ഏറെ കാലമായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ട്രെന്റ് ബോള്‍ട്ടിന് താന്‍ നേരിയ മുന്‍തൂക്കം നല്‍കുമെന്നും വോണ്‍ പറഞ്ഞു. ബോൾട്ട് കൂടുതല്‍ കാലമായി ടെസ്റ്റ് കളിക്കുന്നു എന്നതിനാല്‍ മാത്രമാണ് താന്‍ ഇത്തരത്തില്‍ തിരഞ്ഞെടുത്തതെന്നും അല്ലെങ്കില്‍ തനിക്ക് ആരാണ് മികച്ചതെന്ന അഭിപ്രായത്തിലെത്തുവാനാകാത്ത തരത്തില്‍ ഇരുവരും മികച്ച താരങ്ങളാണെന്നും മൈക്കല്‍ വോണ്‍ വ്യക്തമാക്കി.

'ടീമിന് മികച്ചത് എന്ന് തോന്നിയതാണ് ഞാൻ ചെയ്തത്' - ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ടീം സെലക്ഷനെ ന്യായീകരിച്ച് പെപ് ഗ്വാർഡിയോള

ഐ പി എല്ലില്‍ ഏത് ക്യാപ്റ്റന്റെ കീഴിലാണ് കളിക്കാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിന് ഈയിടെ വോൺ നല്‍കിയ മറുപടി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയുടേതാണ്. എം എസ് ധോണിയെയും വിരാട് കോഹ് ലിയെയും മാറ്റി നിര്‍ത്തിക്കൊണ്ടാണ് വോണ്‍ രോഹിത്തിനെ തിരഞ്ഞെടുത്തത്. ലോകത്തിലെ തന്നെ മികച്ച ടി20 ടീമാണ് മുംബൈ എന്നും രോഹിത് വിസ്മയിപ്പിക്കുന്ന ക്യാപ്റ്റനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏത് മുംബൈ താരത്തെയാണ് ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യത്തിനും അദ്ദേഹം രോഹിത് ശര്‍മയുടെ പേര് തന്നെയാണ് പറഞ്ഞത്. ഇംഗ്ലണ്ടിനായി മൂന്നു ഫോര്‍മാറ്റുകളിലും രോഹിത് കളിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും വോൺ വ്യക്തമാക്കി.

News summary | Michael Vaughan compares Jasprit Bumrah and Trent Boult ahead of the upcoming World Test Championship final.
Published by: Joys Joy
First published: May 30, 2021, 6:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories