• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു


Updated: July 12, 2018, 6:01 PM IST
ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു

Updated: July 12, 2018, 6:01 PM IST
നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടി-ട്വന്റി പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളിക്കുന്നത്. സുരേഷ് റെയ്ന ടീമിൽ തിരിച്ചെത്തി.

ജേസണ്‍ റോയിയും ജോണി ബെയര്‍‌സ്റ്റോയുമാണ് ഇംഗ്ലണ്ടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാര്‍. മൂന്നാം നമ്പറില്‍ ജോ റൂട്ടും ബെന്‍ സ്‌റ്റോക്ക്‌സ് അഞ്ചാമനായും ഗ്രൗണ്ടിലിറങ്ങും. ഐ.സി.സി. റാങ്കിങ്ങില്‍ ആദ്യ രണ്ടു സ്ഥാനത്തുള്ള ടീമുകള്‍ മുഖാമുഖം വരുന്നുവെന്ന പ്രത്യേകതയും ഈ പരമ്പരയ്ക്കുണ്ട്.

മൂന്നു ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. നേരത്തെ ടിട്വന്റി പരമ്പര 2-1നായിരുന്നു ഇന്ത്യ വിജയിച്ചത്. ആദ്യ ടിട്വന്റിയില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം ടി ട്വന്റി ഇംഗ്ലണ്ട് നേടി. എന്നാല്‍ മൂന്നാം ടി-ട്വന്റി രോഹിത് ശർമയുടെ സെഞ്ചുറിയിലൂടെ ഇന്ത്യ നേടി.

ഇന്ത്യന്‍ ടീം: രോഹിത് ശർമ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, എം എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, സിദ്ധാര്‍ത്ഥ് കൗള്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍.

ഇംഗ്ലണ്ട്: ജേസണ്‍ റോയ്, ജോണി ബെയര്‍സ്‌റ്റോവ്, ജോ റൂട്ട്, ഇയന്‍ മോര്‍ഗന്‍, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ട്‌ലര്‍, മൊയീന്‍ അലി, ഡേവിഡ് വില്ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍