ഹൈദരാബാദ്: ഐപിഎല്‍ സീസണിലെ തന്റെ അവസാന മത്സരത്തിലും വെടിക്കെട്ട് ബാറ്റിങ്ങുമായി ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ 56 പന്തുകളില്‍ നിന്ന് 81 റണ്‍സാണ് വാര്‍ണര്‍ അടിച്ച് കൂട്ടിയത്. ഓസീസ് താരത്തിന്റെ ബാറ്റിങ് കരുത്തില്‍ ഹൈദരാബാദ് ആറു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി.
ഓസീസിന്റെ ലോകകപ്പ് ക്യാമ്പിനൊപ്പം ചേരാന്‍ നാട്ടിലേക്ക് പോകുന്നതിനാല്‍ വാര്‍ണറിന് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. സീസണിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായ വാര്‍ണര്‍ തന്റെ പ്രതിഭയ്ക്കൊത്ത പ്രകടനമാണ് ഇന്നത്തെ മത്സരത്തിലും പുറത്തെടുത്തത്. ഏഴ് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയായിരുന്നു വാര്‍ണറിന്റെ റണ്‍വേട്ട.
Also Read: 'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' സ്റ്റംപ്സിലടിച്ച് ദേഷ്യം തീര്‍ത്ത രോഹിത്തിന് പിഴ ശിക്ഷവാര്ണറിന് പുറമെ മനീഷ് പാണ്ഡെ 36,വൃദ്ധിമാന്‍ സാഹ 28, മൊഹമ്മദ് നബി, 20 കെയ്ന്‍ വില്യംസണ് 14 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. പഞ്ചാബിന് വേണ്ടി ആര് അശ്വിനും ഷമിയും 2 വിക്കറ്റ് വീതം വീഴ്ത്തി
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് എട്ട് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 6438 റണ്‍സെടുത്തിട്ടുണ്ട്. നാല് റണ്‍സെടുത്ത ക്രിസ് ഗെയലിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്. 35 റണ്‍സോടെ കെഎല്‍ രാഹുലും 27 റണ്‍സോടെ മായങ്ക് അഗര്‍വാളുമാണ് ക്രീസില്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.