HOME » NEWS » Sports » AISHWARYA PRATAP SINGH TOMAR WINS SHOOTING WORLD CUP GOLD INT NAV

ഷൂട്ടിംഗ് ലോകകപ്പ് സ്വർണം നേടി ഐശ്വരി പ്രതാപ് സിംഗ് തോമർ

ടോക്യോ ഒളിംപികസിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് തോമർ

News18 Malayalam | news18-malayalam
Updated: March 24, 2021, 7:13 PM IST
ഷൂട്ടിംഗ് ലോകകപ്പ് സ്വർണം നേടി ഐശ്വരി പ്രതാപ് സിംഗ് തോമർ
aishwary-pratap-singh-tomar(
  • Share this:
ന്യൂഡൽഹി: ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യക്ക് വീണ്ടും സ്വർണത്തിളക്കം. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ മൂന്ന് പൊസിഷൻ എന്ന ഇനത്തിൽ ഐശ്വരി പ്രതാപ് സിംഗ് തോമറാണ് ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയത്. നേരത്തെ പത്ത് മീ എയർ പിസ്റ്റൽ ഗ്രൂപ്പ് ഇനത്തിൽ ഇന്ത്യയുടെ വനിതാ പുരുഷ ടീമുകൾ സ്വർണം നേടിയിരുന്നു.

ഡോ. കർണി സിംഗ് ഷൂട്ടിംഗ് റേഞ്ചിൽ നടന്ന മത്സരത്തിൽ 462.5 പോയിൻ്റ് നേടിയാണ് താരം ഒന്നാമതെത്തിയത്. ഹംഗറിയുടെ ഇസ്റ്റ്വാൻ പെനി (461.6) രണ്ടാമതും ഡെൻമാർക്കിൻ്റെ സ്റ്റെഫാൻ ഓൽസെൻ (450.9) മൂന്നാമതും എത്തി. ഫൈനലിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ വെറ്ററൻ താരം സഞ്ജീവ് രജ്പുത് ആറാമതും നീരജ് കുമാർ എട്ടാമതും ആയി മത്സരം പൂർത്തിയാക്കി.

മികച്ച തുടക്കം കുറിച്ചതിന് ശേഷം ഇടയിൽ ഒന്ന് പുറകോട്ട് പോയെങ്കിലും എലിമിനേഷൻ ഘട്ടത്തിൽ തുടരെ 10.4, 10.5 , 10.3 എന്നിങ്ങനെ സ്കോർ കണ്ടെത്തി തോമർ ശക്തമായി തിരിച്ചു വന്നാണ് സ്വർണം നേടിയത്.

ടോക്യോ ഒളിംപികസിലേക്ക് യോഗ്യത നേടിയ ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് തോമർ. 2019ൽ നടന്ന ഏഷ്യൻ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ഇതേ ഇനത്തിൽ വെങ്കല മെഡൽ നേടിയാണ് താരം ഒളിംപികസിന് യോഗ്യത നേടിയത്.

നേരത്തെ ഐ എസ് എസ് എഫ് ഷൂട്ടിംഗ് ലോകകപ്പില്‍ സ്വര്‍ണ്ണം നേടി ഇന്ത്യ. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ടീം ഇനത്തിലും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലുമാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഇന്ത്യയുടെ സൗരഭ് ചൗധരി, അഭിഷേക് വർമ്മ, ഷഹർ റിസ്വി എന്നിവർ പുരുഷ വിഭാഗത്തിലും മനു ഭാക്കർ, യശസ്വിനി സിംഗ് ദേസ്വാൾ, ശ്രീനിവേദ പരമാനന്ദം എന്നിവർ വനിതാ വിഭാഗത്തിലും സ്വർണം നേടി. ന്യൂഡല്‍ഹിയിലാണ് ലോകകപ്പ് നടക്കുന്നത്.

വിയറ്റ്നാമിനെ പരാജയപ്പെടുത്തിയാണ് പുരുഷ ടീം ഇന്ത്യക്കായി സ്വര്‍ണ്ണ നേട്ടം കരസ്ഥമാക്കിയത്. ഫൈനലില്‍ 11-7 എന്ന സ്കോറിനാണ് ഇന്ത്യയുടെ വിജയം. വനിതാ വിഭാഗത്തിൽ പോളണ്ടിനെ കീഴ്പ്പെടുത്തിയാണ് ഇന്ത്യ സ്വർണ്ണം നേടിയത്. ഫൈനലില്‍ പോളണ്ടിനെ 16-8 എന്ന സ്കോറിനാണ് ഇന്ത്യൻ ടീം പരാജയപ്പെടുത്തിയത്.

നേരത്തെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ദീപക് കുമാര്‍, പങ്കജ് കുമാര്‍, ഐശ്വര്യ പ്രതാപ് സിംഗ് തോമര്‍ എന്നിവരടങ്ങിയ ഇന്ത്യൻ ടീം വെള്ളി നേടി. ഫൈനലിൽ യുഎസ്എയോട് പരാജയം ഏറ്റു വാങ്ങുകയായിരുന്നു. 14-16 എന്ന സ്കോറിനായിരുന്നു പരാജയം. വനിതകളുടെ എയർ റൈഫിൾ വിഭാഗത്തിൽ നിഷാ കൻവർ, ശ്രിയങ്ക ഷഡാംഗി, അപൂർവി ചന്ദേല എന്നിവർ അടങ്ങിയ ഇന്ത്യൻ ടീം നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അതിനിടെ ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഐ‌ എസ്‌ എസ്എഫ് ലോകകപ്പിൽ രണ്ട് ഇന്ത്യൻ ഷൂട്ടർമാർ കൂടി കോവിഡ് -19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു, ഇതോടെ വൈറസ് ബാധിച്ച അത്ലറ്റുകളുടെ എണ്ണം ആറായി. മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഷൂട്ടർമാരെ ക്വറന്‍റീനിലേക്ക് അയച്ചിട്ടുണ്ട്. ടൂർണമെന്റിന്റെ രണ്ടാം മത്സര ദിനത്തിന്റെ തുടക്കത്തിൽ വൈറസ് ബാധിച്ച് തിരിച്ചെത്തിയ രണ്ട് ഇന്ത്യൻ അത്‌ലറ്റുകൾക്ക് പുറമേ ശനിയാഴ്ച രാത്രി വൈകി ടെസ്റ്റ് റിപ്പോർട്ടുകൾ വന്ന ഈ രണ്ടുപേരും. “രണ്ട് ഇന്ത്യൻ ഷൂട്ടർമാർ കൂടി കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു, രാത്രിയിൽ അവരുടെ റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം ഇത് സ്ഥിരീകരിച്ചത്,” നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ‌ആർ‌ഐ) വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാവിലെ ഇന്ത്യൻ പിസ്റ്റൾ മെൻസ് ടീമിലെ രണ്ട് പേർ ഉൾപ്പെടെ മൂന്ന് ഷൂട്ടർമാർ COVID-19 ന് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

summary- Aishwary Pratap Singh Thomar bags Gold for India at the ISSF Shooting Worldcup in New Delhi.
Published by: Anuraj GR
First published: March 24, 2021, 7:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories