നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'ഇന്ത്യയുടെ നേട്ടങ്ങൾക്ക് കോഹ്ലിയേക്കാളും പ്രാധാന്യമർഹിക്കുന്നത് മറ്റൊരാൾ'; വെളിപ്പെടുത്തലുമായി അജയ് ജ‍ഡ‍േജ

    'ഇന്ത്യയുടെ നേട്ടങ്ങൾക്ക് കോഹ്ലിയേക്കാളും പ്രാധാന്യമർഹിക്കുന്നത് മറ്റൊരാൾ'; വെളിപ്പെടുത്തലുമായി അജയ് ജ‍ഡ‍േജ

    ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കീഴടക്കി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെ ടെസ്റ്റ്, ടി20 പരമ്പരകളിലും കെട്ടുകെട്ടിച്ചിരുന്നു. ഇപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ ലീഡ് ചെയ്യുകയാണ്.

    Virat Kohli

    Virat Kohli

    • Share this:
      ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നേട്ടങ്ങൾക്ക് പിന്നിൽ കോഹ്ലിയേക്കാൾ പ്രാധാന്യമർഹിക്കുന്നത് ടീമിന്റെ മുഖ്യ പരിശീലകനായ രവിശാസ്ത്രി ആണെന്ന് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഇന്ത്യ സ്വന്തം നാട്ടിലും പുറത്തുമായി നേടിക്കൊണ്ടിരിക്കുന്ന ഓരോ വിജയവും കോഹ്ലി- രവിശാസ്ത്രി കോമ്പിനേഷന്റെ വിജയമാണെന്നാണ് ജഡേജ പറയുന്നത്.

      ബോർഡർ- ഗവാസ്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കീഴടക്കി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെ ടെസ്റ്റ്, ടി20 പരമ്പരകളിലും കെട്ടുകെട്ടിച്ചിരുന്നു. ഇപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ ലീഡ് ചെയ്യുകയാണ്.

      "ടീം ഇന്ത്യ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്തിൽ വച്ച് ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി ക്യാപ്റ്റൻ വിരാട് കോഹ്‌ലി ചരിത്രത്തിൽ ഇടം നേടുമെന്ന് പറയുന്നത് ശരിയാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കരുത്തനായ നായകൻ ഇപ്പോൾ ടീമിനെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് നയിച്ചിരിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മറ്റൊരു വിജയകരമായ ഹോം അസൈൻമെന്റ് ഏകദിനത്തിൽ ഇന്ത്യയെ ഒന്നാം സ്ഥാനക്കാരാക്കും. അതേസമയം, കോഹ്ലിയുടെ ടീം ഇന്ത്യയുടെ ഈ വിജയത്തിന് പിന്നിൽ കൂടുതൽ പങ്ക് വഹിക്കുന്നത് മുഖ്യ പരിശീലകനായ രാവിശാസ്ത്രിയാണ്" - അജയ് ജഡേജ പറഞ്ഞു.

      Also Read- വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ - പാകിസ്ഥാൻ പരമ്പരയ്ക്ക് സാധ്യത

      ടീമിന്റെ നടത്തിപ്പുകാരൻ എന്ന നിലയിൽ രവിശാസ്ത്രിയുടെ കടമ വളരെ വലുതാണ്. കളിക്കാരെ തോൽവിയിലും ജയത്തിലും ദൃഢനിശ്ചയത്തോടെ നല്ല രീതിയിൽ ചിന്തിക്കാൻ പഠിപ്പിക്കുന്നത് അദ്ദേഹമാണ്. അതു മാത്രമാണ് ടീമിന്റെ ഈ നേട്ടങ്ങളുടെ പിന്നിലുള്ള രഹസ്യവും. ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ തിരിച്ചുവരാനുള്ള അസാധാരണമായ മനക്കരുത്താണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി അജയ് ജഡേജ വിലയിരുത്തുന്നത്.

      ഈയിടെ നടന്ന ഓസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിലെ രണ്ടാമിന്നിങ്‌സിൽ 36 റൺസിന് ഓൾ ഔട്ടായിക്കൊണ്ട് ഇന്ത്യ റെക്കോർഡ് തിരുത്തിയിരുന്നു. തോൽവി ഏറ്റു വാങ്ങിയ ഒന്നാം ടെസ്റ്റിൽ നിന്നും ഒട്ടും കുലുങ്ങാതെ എഴുന്നേറ്റു വന്ന് പരമ്പര സ്വന്തമാക്കിയ ഇന്ത്യ പിന്നീട് ചരിത്രം മാറ്റിയെഴുതി. ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുമ്പോഴും രവിശാസ്ത്രി ഇന്ത്യൻ ടീമിലുണ്ടായിരുന്നു. അന്നേ ഒരു അഗ്ഗ്രസ്സീവ് പ്ലെയറായിരുന്ന ശാസ്ത്രി ഒരിക്കലും പിന്നോട്ട് പോകാൻ തയാറാവാത്ത വ്യക്തി കൂടി ആണ്. അദ്ദേഹത്തിന്റെ ഈ ഗുണങ്ങൾ തന്നെയാണ് ഇന്ത്യൻ ടീമിലെ കളിക്കാർക്ക് അരക്ഷിതാവസ്ഥ ഇല്ലാതെ പ്രകടനം പുറത്തെടുക്കാൻ കഴിയുന്നതും. മൂന്നു, നാല് വർഷമായി നമ്മൾ ഇത് കണ്ടുകൊണ്ടിരിക്കുകയാണെന്നും ജഡേജ കൂട്ടിച്ചേർത്തു. ക്രിക്ക് ബസ്സിന് നൽകിയ അഭിമുഖത്തിലാണ് ജഡേജ ഇക്കാര്യങ്ങൾ പറഞ്ഞത്.

      News summary: Ajay Jadeja feels Ravi Shastri is the one running Virat Kohli's Team India
      Published by:Rajesh V
      First published:
      )}