ഇന്റർഫേസ് /വാർത്ത /Sports / അടുത്ത മത്സരത്തില്‍ സെഞ്ച്വറിയോ ഡബിള്‍ സെഞ്ച്വറിയോ നേടും: രഹാനെ

അടുത്ത മത്സരത്തില്‍ സെഞ്ച്വറിയോ ഡബിള്‍ സെഞ്ച്വറിയോ നേടും: രഹാനെ

 • Share this:

  മെല്‍ബണ്‍: ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ച്വറിയോ ഡബിള്‍ സെഞ്ച്വറിയോ നേടുമെന്ന് ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ. മൂന്നാം ടെസ്റ്റിനു മുന്നോടിയായി മെല്‍ബണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് രഹാനെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അടുത്ത രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

  'മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ചുറിയോ ഇരട്ട സെഞ്ചുറിയോ നേടാന്‍ തനിക്കാകും. അഡ്‌ലെയ്ഡിലും പെര്‍ത്തിലും മികച്ച രീതിയില്‍ കളിക്കാനായിട്ടുണ്ട്. അറ്റാക്ക് ചെയ്താണ് കഴിഞ്ഞ നാലു ഇന്നിങ്‌സുകളും കളിച്ചത്. പഴയ താളം ഇപ്പോള്‍ വീണ്ടെടുത്തു കഴിഞ്ഞു', രഹാനെ പറഞ്ഞു. ആദ്യ രണ്ടു ടെസ്റ്റുകളില്‍ നിന്ന് രണ്ടു അര്‍ധ സെഞ്ചുറിയടക്കം 164 റണ്‍സ് താരം പരമ്പരയിലിതുവരെ നേടിയിട്ടുണ്ട്.

  Also Read: ശാസ്ത്രിയും വിരാടും കാണാന്‍, ഓസീസിനെതിരായ ടീമിനെ പ്രഖ്യാപിച്ച് കുംബ്ലെ

  പഴയ ആത്മവിശ്വാസവും ആക്രമണോത്സുകതയും വീണ്ടെടുത്തിട്ടുണ്ടെന്നു് പറഞ്ഞ താരം വരുന്ന മത്സരങ്ങളിലും ഇത് ആവര്‍ത്തിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. സെഞ്ച്വറി നേടുമെന്ന് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് ചിന്തിച്ച് തല പുകയ്ക്കാനില്ലെന്നും രഹാനെ പറഞ്ഞു.

  Also Read:  'ഇതെവിടുന്നു വന്നു?'; ബൂംറയെ പുകഴ്ത്തിയെന്ന വാര്‍ത്ത നിഷേധിച്ച് ജോണ്‍സണ്‍

  'ടീമിന് മികച്ച സംഭാവന നല്‍കുന്നതിനാണ് മുന്‍തൂക്കം. ഇപ്പോഴത്തേതു പോലെ തന്നെ മികച്ച രീതിയില്‍ തുടര്‍ന്നും ബാറ്റ് ചെയ്യാനാണ് ശ്രമം. സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റുചെയ്യാന്‍ സാധിച്ചാല്‍ എനിക്കും ടീമിനും മുല്‍ക്കൂട്ടാകും' താരം പറഞ്ഞു.

  First published:

  Tags: Ajinkya Rahane (vc), India tour of Australia, Indian cricket, Indian cricket team, Virat kohli