നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • T20 World Cup |'ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചേക്കും, കിവീസിന്റെ ബാറ്റിംഗ് നിര പോര': അജിത് അഗാര്‍ക്കര്‍

  T20 World Cup |'ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചേക്കും, കിവീസിന്റെ ബാറ്റിംഗ് നിര പോര': അജിത് അഗാര്‍ക്കര്‍

  കണക്കുകളില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈയുണ്ടെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ന്യൂസിലന്‍ഡിനെ അതിശക്തരെന്ന് വിളിക്കാനാവില്ല.

  Ajit Agarkar

  Ajit Agarkar

  • Share this:
   ടി20 ലോകകപ്പില്‍(T20 World Cup 2021) സൂപ്പര്‍12 പോരാട്ടങ്ങള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. സെമിഫൈനലിലേക്ക് ആരെല്ലാമാണ് മുന്നേറുക എന്നതില്‍ ഇനിയും ഒരു തീര്‍പ്പ് പറയാറായിട്ടില്ല. നാളെ നടക്കുന്ന ന്യൂസിലന്‍ഡ്- അഫ്ഗാനിസ്ഥാന്‍(New Zealand vs Afghanistan) മത്സരത്തെ ആശ്രയിച്ചാവും ഗ്രൂപ്പ് രണ്ടില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ആര് സെമിയിലെത്തുമെന്ന് നിര്‍ണയിക്കുക.

   ഇപ്പോഴിതാ ന്യൂസിലന്‍ഡിനെ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് കഴിവുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അജിത് അഗാര്‍ക്കര്‍(Ajit Agarkar). 'ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാനുള്ള സാധ്യതയുണ്ട്. മികച്ച ബൗളര്‍മാരും പ്രതിഭാശാലികളായ താരങ്ങളും അവര്‍ക്കൊപ്പമുണ്ട്. ഉച്ചകഴിഞ്ഞുള്ള മത്സരം ആയതിനാല്‍ സ്പിന്നര്‍മാര്‍ക്ക് മികവ് കാട്ടാനായേക്കും. ന്യൂസിലന്‍ഡിന്റെ ബാറ്റിങ് അതിശക്തമാണെന്ന് കരുതുന്നില്ല. അവസാന രണ്ട് മത്സരത്തിലും വളരെ പ്രയാസപ്പെട്ടാണ് ന്യൂസിലന്‍ഡ് ജയിച്ചത്. അതിനാല്‍ അഫ്ഗാനിസ്ഥാന്‍ നന്നായി പന്തെറിഞ്ഞാല്‍ ന്യൂസിലന്‍ഡിനെ പ്രയാസപ്പെടുത്താനാവും.'- അഗാര്‍ക്കര്‍ വിശദമാക്കി.

   കണക്കുകളില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈയുണ്ടെങ്കിലും നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ന്യൂസിലന്‍ഡിനെ അതിശക്തരെന്ന് വിളിക്കാനാവില്ല. ബാറ്റിങ് നിരയില്‍ ആരും തന്നെ ഫോമിലല്ലെന്ന് പറയാം. അതിനാല്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാവില്ല. റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ ഉള്‍പ്പെടുന്ന ശക്തമായ താരനിര അഫ്ഗാനൊപ്പമുണ്ട്. ഭാഗ്യം തുണച്ചാല്‍ അത്ഭുതം സൃഷ്ടിക്കാന്‍ അഫ്ഗാനേയ്ക്കും.

   അതേസമയം, ന്യൂസിലന്‍ഡ് നിര്‍ണ്ണായക മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പതിവുള്ളവരാണ്. പ്രത്യേകിച്ച് ഐസിസി ടൂര്‍ണമെന്റുകളില്‍. അതിനാല്‍ ന്യൂസിലന്‍ഡിന് വ്യക്തമായ മുന്‍തൂക്കം മത്സരത്തിലുണ്ട്.

   ഇന്ത്യയേയും ന്യൂസിലന്‍ഡിനെയും മറികടന്ന് അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിക്കുമെന്ന് അഫ്ഗാന്‍ താരം റാഷിദ് ഖാന്‍ വെല്ലുവിളി നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥനെ സംബന്ധിച്ച് ന്യൂസിലന്‍ഡിനെതിരായ മത്സരം ക്വാര്‍ട്ടര്‍ ഫൈനലാണെന്നാണ് റാഷിദ് പറഞ്ഞത്.

   Shoaib Akhtar |'നാളെ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇവിടെ വലിയ ബഹളമാകും': ഷോയിബ് അക്തര്‍

   ന്യൂസിലന്‍ഡിനെതിരെ അഫ്ഗാന്‍ ജയിച്ചാല്‍ സമൂഹമാധ്യമങ്ങളിലുണ്ടാകുന്ന ബഹളങ്ങളെക്കുറിച്ച് പറയുകയാണ് മുന്‍ പാക് താരം ഷോയിബ് അക്തര്‍. നേരത്തെ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ തന്നെ ഒത്തുകളി ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാതലത്തിലായില്‍ കൂടിയാണ് അക്തറിന്റെ പ്രതികരണം.

   അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ അത് സമൂഹമാധ്യമങ്ങളില്‍ വലിയ ഒച്ചപ്പാടായിരിക്കുമെന്നാണ് അക്തര്‍ പറയുന്നത്. നിരവധി ചോദ്യങ്ങളായിരിക്കും ഇത് സംബന്ധിച്ച് ഉയരുക. കൂടുതല്‍ വിവാദങ്ങളിലേക്ക് ഞാനില്ല. ഇതിനെക്കുറിച്ച് പറയാനും താല്‍പര്യമില്ല. ന്യൂസിലന്‍ഡിന് മേല്‍ പാകിസ്ഥാന് വന്‍ പ്രതീക്ഷകളാണ്. എന്നിരുന്നാലും ന്യൂസിലന്‍ഡ് തന്നെയാണ് മികച്ച ടീം. അവര്‍ക്ക് അഫ്ഗാനിസ്ഥാനെ തോല്‍പിക്കാനാകും- അക്തര്‍ പറഞ്ഞു.

   ഞായറാഴ്ച അബുദാബിയിലാണ് അഫ്ഗാന്‍- ന്യൂസിലന്‍ഡ് മത്സരം. ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ അട്ടിമറിച്ചാല്‍ മാത്രമേ ഇന്ത്യക്ക് സെമി സാധ്യത നിലനിര്‍ത്താനാവൂ. അഫ്ഗാന്‍ അട്ടിമറി ജയം നേടിയാല്‍ തിങ്കളാഴ്ച രാത്രിയിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് സെമിപ്രതീക്ഷയുമായി ഇറങ്ങാം. നെറ്റ് റണ്‍റേറ്റില്‍ മുന്നിലെത്താന്‍ എന്താണ് വേണ്ടതെന്ന് അറിഞ്ഞുകളിക്കാം എന്നത് വിരാട് കോലിക്കും സംഘത്തിനും മത്സരത്തിന് മുമ്പ് ആത്മവിശ്വാസം പകരും.
   Published by:Sarath Mohanan
   First published:
   )}