നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇനിയത് ആവര്‍ത്തിച്ചാല്‍ അടുത്ത ബോള്‍ നിന്റെ തലയിലായിരിക്കുമെന്ന് അക്തര്‍; പിന്നീട് അതിനു മുതിര്‍ന്നിട്ടില്ലെന്ന് ഉത്തപ്പ

  ഇനിയത് ആവര്‍ത്തിച്ചാല്‍ അടുത്ത ബോള്‍ നിന്റെ തലയിലായിരിക്കുമെന്ന് അക്തര്‍; പിന്നീട് അതിനു മുതിര്‍ന്നിട്ടില്ലെന്ന് ഉത്തപ്പ

  2007ല്‍ നടന്ന ഇന്ത്യ - പാക് പരമ്പരയ്ക്കിടയില്‍ ഷോയിബ് അക്തറുമായി ബന്ധപ്പെട്ട് തന്റെ മനോധൈര്യം കളഞ്ഞ കുറച്ചു സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ

  ഫയല്‍ ചിത്രം

  ഫയല്‍ ചിത്രം

  • Share this:
   ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഒറ്റ ഉത്തരമേയുള്ളൂ. അതാണ് മുന്‍ പാക് സ്റ്റാര്‍ പേസര്‍ ഷോയിബ് അക്തര്‍. 'റാവല്‍പിണ്ടി എക്‌സ്പ്രസ്സ്' എന്ന പേരില്‍ അറിയപ്പെടുന്ന താരത്തിന്റെ റെക്കോര്‍ഡ് വേഗത മണിക്കൂറില്‍ 161.3 കി മി ആണ്. 30യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ കേമന്‍മാരായ ബാറ്റ്‌സ്മാന്മാരുടെ വരെ ഉറക്കം കളഞ്ഞിരുന്നു. അക്തറിന്റെ വെടിയുണ്ടകളെ നേരിടാന്‍ അസാമാന്യ ധൈര്യം കൈമുതലായി വേണമായിരുന്നു. ചുരുക്കം ചില ബാറ്റ്‌സ്മാന്മാര്‍ക്കേ അതിനു കഴിഞ്ഞിട്ടുമുള്ളൂ. അദ്ദേഹത്തിന്റെ കരിയറിലെ ബൗളിങ് പ്രകടനങ്ങളില്‍ നിന്നും അത് വ്യക്തമാണ്.

   ഇപ്പോള്‍ 2007ല്‍ നടന്ന ഇന്ത്യ - പാക് പരമ്പരയ്ക്കിടയില്‍ ഷോയിബ് അക്തറുമായി ബന്ധപ്പെട്ട് തന്റെ മനോധൈര്യം കളഞ്ഞ കുറച്ചു സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. പരമ്പര 3-2 എന്ന മാര്‍ജിനില്‍ ഇന്ത്യ വിജയിച്ചിരുന്നു. ഈ വിജയത്തില്‍ പ്രധാന പങ്കുവഹിച്ച ഒരാളായിരുന്നു റോബിന്‍ ഉത്തപ്പ. അക്തറില്‍ നിന്നുമുണ്ടായ ഒരു അനുഭവമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. പരമ്പരയിലെ ഗുവാഹത്തിയില്‍ നടന്ന ഏകദിനത്തിലാണ് സംഭവം നടക്കുന്നത്.

   'മത്സരത്തില്‍ ജയിക്കാന്‍ 25 ബോളില്‍ 12 റണ്‍സ് മതിയെന്നിരിക്കെ ഞാനും ഇര്‍ഫാന്‍ പഠാനുമാണ് ക്രീസിലുണ്ടായിരുന്നത്. അക്തര്‍ ആയിരുന്നു ബോള്‍ ചെയ്യാന്‍ എത്തിയിരുന്നത്. എന്റെ നേര്‍ക്കുവന്ന 154 കി മി വേഗതയില്‍ എത്തിയ അദേഹത്തിന്റെ ഒരു യോര്‍ക്കര്‍ ഒരു വിധത്തിലാണ് തടഞ്ഞിട്ടത്. അടുത്തത് ഒരു ലോ ഫുള്‍ ടോസിയിരുന്നു. അതു ഞാന്‍ ബൗണ്ടറി കടത്തി. അപ്പോള്‍ ഇന്ത്യക്കു ജയിക്കാന്‍ വേണ്ടിയിരുന്നത് മൂന്നോ, നാലോ റണ്‍സായിരുന്നു. അടുത്ത ബോളില്‍ അക്തറിനെതിരേ ക്രീസിന് പുറത്തിറങ്ങി സ്റ്റെപ് ഔട്ട് ഷോട്ട് കളിക്കമെന്ന് മനസ്സ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. ഇതുപോലെയുള്ള അവസരം എത്ര തവണ ലഭിക്കുമെന്നും മനസ്സ് ചോദിച്ചു. അടുത്തത് ഒരു ലെങ്ത് ബോളായിരുന്നു. ഞാന്‍ ക്രീസിന് പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കുകയും ചെയ്തു. ബാറ്റില്‍ എഡ്ജ് ചെയ്ത ബോള്‍ ബൗണ്ടറിയില്‍ കലാശിച്ചു. ഇന്ത്യ വിജയിച്ചു.'- റോബിന്‍ ഉത്തപ്പ പറഞ്ഞു.

   'ഗ്വളിയാറിലെ അടുത്ത ഏകടിനത്തിനു മുന്ന് ഞങ്ങളെല്ലാം ഒരുമിച്ചായിരുന്നു ഡിന്നര്‍ കഴിച്ചത്. ഷോയിബ് ഭായിയും അവിടെ ഉണ്ടായിരുന്നു. എന്റെയടുത്തേക്ക് വന്ന അദ്ദേഹം റോബിന്‍, നീ നന്നായി കളിച്ചു. നല്ല ഗെയിമായിരുന്നുവെന്ന് അഭിനന്ദിച്ചു. ഒരു കാര്യം കൂടി, നീ ഇന്ന് എനിക്കെതിരേ ക്രീസിനു പുറത്തേക്കു വന്ന് ഷോട്ട് കളിച്ചു. ഇനി നീ ഇതാവര്‍ത്തിച്ചാല്‍ എന്തു സംഭവിക്കുമെന്ന് എനിക്കു പറയാന്‍ കഴിയില്ല. നിന്റെ തലയ്ക്കു നേരെ ഞാന്‍ ബീമര്‍ പരീക്ഷിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതിനു ശേഷം ഞാന്‍ അക്തറിനെതിരെ അതിനു മുതിര്‍ന്നിട്ടില്ല'- ഉത്തപ്പ പറഞ്ഞു നിര്‍ത്തി.
   Published by:Jayesh Krishnan
   First published: