• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫ്രീക്കിക്ക് ഗോളുമായി നായകന്‍; സെര്‍ബിയക്ക് വിജയത്തുടക്കം

news18india
Updated: June 17, 2018, 7:47 PM IST
ഫ്രീക്കിക്ക് ഗോളുമായി നായകന്‍; സെര്‍ബിയക്ക് വിജയത്തുടക്കം
news18india
Updated: June 17, 2018, 7:47 PM IST
സമാര: നായകന്‍ അലക്‌സാണ്ടര്‍ കോളറോവ് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സെര്‍ബിയയ്ക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സെര്‍ബിയയുടെ ജയം.

56-ാം മിനിറ്റിലായിരുന്നു കോളറോവിന്റെ ഫ്രീക്കിക്ക് ഗോള്‍. ഇതോടെ നിര്‍ണായകമായ മൂന്നു പോയിന്റുകളും സെര്‍ബിയ കരസ്ഥമാക്കി. ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളുടെയും പോരാട്ടം. ഈ സമയത്താണ് പോസ്റ്റിന് തൊട്ടുപുറത്ത് ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലൂടെ കൊളറോവ് പോസ്റ്റിലെത്തിച്ചത്.

എന്നാല്‍ ഗോള്‍ വഴങ്ങിയതിനു ശേഷം മികച്ച പ്രകടനം പുറത്തെടുത്ത കോസ്റ്ററിക്കയ്ക്ക് സെര്‍ബിയന്‍ പ്രതിരോധം ഭേദിക്കാനായില്ല. മറുവശത്ത് ലഭിച്ച പല അവസരങ്ങളും സെര്‍ബിയ തുലയ്ക്കുകയും ചെയ്തു. കഴിഞ്ഞ ലോകകപ്പില്‍ എല്ലാവരെയും ഞെട്ടിച്ച് തുടങ്ങിയ കോസ്റ്ററിക്കയ്ക്ക് ഇത്തവണ ആ ഫോം ആവര്‍ത്തിക്കാനായില്ല.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍