നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Footballer Dies |ഫുട്‌ബോള്‍ മത്സരത്തിനിടെ ഹൃദയാഘാതം; അള്‍ജീരിയന്‍ യുവതാരത്തിന് ദാരുണാന്ത്യം

  Footballer Dies |ഫുട്‌ബോള്‍ മത്സരത്തിനിടെ ഹൃദയാഘാതം; അള്‍ജീരിയന്‍ യുവതാരത്തിന് ദാരുണാന്ത്യം

  വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നു.

  • Share this:
   അള്‍ജീരിയ: രണ്ടാം ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം നേരിട്ട അള്‍ജീരിയന്‍ (Algeria) യുവതാരത്തിന് ദാരുണാന്ത്യം. സ്വന്തം ടീമിന്റെ ഗോള്‍കീപ്പറുമായി കൂട്ടിയിടിച്ചുവീണ സോഫിയന്‍ ലൂക്കാറാണ് (Sofiane Loukar) (28) മരണത്തിന് കീഴടങ്ങിയത്.

   മത്സരത്തിന്റെ ആദ്യ പകുതിയിലാണു താരം സ്വന്തം ടീമിലെ ഗോള്‍ കീപ്പറുമായി കൂട്ടിയിടിച്ചു വീണത്. വൈദ്യസഹായം തേടിയതിനു ശേഷം വീണ്ടം കളത്തിലിറങ്ങിയെങ്കിലും 10 മിനിറ്റിനു ശേഷം വീണ്ടും കുഴഞ്ഞുവീഴുകയായിരുന്നെന്നാണു അള്‍ജീരിയന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്.

   Read also: IND vs SA | ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്സ്; ടീമില്‍ അഞ്ച് ബൗളര്‍മാര്‍

   ആശുപത്രിയില്‍ എത്തിക്കുന്നതിനു മുന്‍പുതന്നെ ലൂക്കാര്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. താരം കുഴഞ്ഞുവീണതോടെതന്നെ മത്സരം ഉപേക്ഷിച്ചിരുന്നു.
   Published by:Sarath Mohanan
   First published: