നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Euro Cup | യൂറോയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ആരെല്ലാമെന്ന് ഇന്നറിയാം, നാല് ടീമുകള്‍ക്കും പ്രതീക്ഷ

    Euro Cup | യൂറോയില്‍ ഗ്രൂപ്പ് ഡിയില്‍ നിന്ന് ആരെല്ലാമെന്ന് ഇന്നറിയാം, നാല് ടീമുകള്‍ക്കും പ്രതീക്ഷ

    സ്‌കോട്ട്‌ലന്‍ഡിനും ക്രൊയേഷ്യക്കും ഇന്ന് വിജയിച്ചാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടാകൂ. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്.

    • Share this:


      യൂറോ കപ്പില്‍ ഇന്ന് ഗ്രൂപ്പ് ഡിയിലെ അവസാന റൗണ്ട് പോരാട്ടങ്ങളാണ് നടക്കുന്നത്. ഗ്രൂപ്പില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ള ചെക് റിപബ്ലിക്കും ഇംഗ്ലണ്ടും തമ്മിലാണ് ഒരു മത്സരം. മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യ സ്‌കോട്ട്ലന്‍ഡിനെയും നേരിടും. രണ്ട് മത്സരങ്ങളും രാത്രി 12.30നാണ് നടക്കുന്നത്. മത്സരങ്ങള്‍ തത്സമയം സോണി നെറ്റ് വര്‍ക്കില്‍ കാണാനാകും. ഗ്രൂപ്പില്‍ നാലു ടീമുകള്‍ക്കും ഇപ്പോഴും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്. ഗ്രൂപ്പില്‍ നിലവിലെ ഒന്നും രണ്ടും സ്ഥാനക്കാരായ ചെക് റിപബ്ലിക്കിനും ഇംഗ്ലണ്ടിനും ഒന്ന് വീതം ജയവും സമനിലയുമായി നാല് പോയിന്റാണുള്ളത്. ഓരോ കളികള്‍ വീതം തോല്‍ക്കുകയും സമനിലയിലാവുകയും ചെയ്ത ക്രൊയേഷ്യക്കും സ്‌കോട്ട്‌ലന്‍ഡിനും ഒരു പോയിന്റ് വീതമാണുള്ളത്.

      സ്‌കോട്ട്‌ലന്‍ഡിനും ക്രൊയേഷ്യക്കും ഇന്ന് വിജയിച്ചാല്‍ മാത്രമേ എന്തെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടാകൂ. മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീ ക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരത്തിലെ വിജയം അനിവാര്യമാണ്. അവസാന ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്ക് ഈ യൂറോ കപ്പ് നിരാശാജനകമാണ്. ഗ്രൂപ്പില്‍ അവസാനം നടന്ന ക്രൊയേഷ്യ-ചെക് റിപ്പബ്ലിക്ക് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പെനാല്‍റ്റിയിലൂടെ പാട്രിക് ഷിക്കാണ് ചെക് ടീമിനെ മുന്നിലെത്തിച്ചത്. ക്രൊയേഷ്യന്‍ ബോക്‌സില്‍ വച്ച് ഡെയാന്‍ ലോവ്രെന്‍ ചെക് താരം പാട്രിക് ഷിക്കിന്റെ മുഖത്തിടിച്ചതിനായിരുന്നു പെനാല്‍റ്റി. ക്രൊയേഷ്യ 47-ാം മിനിറ്റില്‍ തന്നെ ഇവാന്‍ പെരിസിച്ചിലൂടെ ഗോള്‍ മടക്കി. മത്സരത്തിലുടനീളം മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും രണ്ടാമതൊരു ഗോള്‍ നേടാന്‍ ക്രൊയേഷ്യയ്ക്ക് സാധിച്ചില്ല എന്നതാണ് അവര്‍ക്ക് തിരിച്ചടിയായത്. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ച സ്‌കോട്ട്‌ലന്‍ഡിന്റെ പ്രകടനം ഇന്നത്തെ മത്സരത്തിലും പ്രതീക്ഷ നല്‍കുന്നുണ്ട്.

      അതേസമയം ഇന്ന് ഇംഗ്ലണ്ടും ചെക് റിപബ്ലിക്കും തമ്മിലുള്ള മത്സരം സമനിലയില്‍ ആയാല്‍ ഇരു ടീമുകളും ആദ്യ രണ്ടു സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയും. ക്രൊയേഷ്യയെ തോല്‍പ്പിച്ച് കൊണ്ട് ടൂര്‍ണമെന്റ് ആരംഭിച്ച ഇംഗ്ലണ്ട് കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനോട് സമനില വഴങ്ങിയിരുന്നു. രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ട് ടീം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഷ്ടപ്പെടുന്നതാണ് കാണാന്‍ കഴിയുന്നത്. സൗത്ത്‌ഗേറ്റിന്റെ ടീം തിരഞ്ഞെടുപ്പും കെയ്‌നിനെ പോലുള്ളവരുടെ പ്രകടനങ്ങളും വലിയ വിമര്‍ശനം ഏറ്റുവാങ്ങുന്നുണ്ട്. ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇംഗ്ലണ്ട് ഇറങ്ങുക.

      ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ എതിരാളികളായ ചെക് റിപബ്ലിക്കിന് ഇത്തവണത്തെ യൂറോ കപ്പിലെ പ്രകടനം വളരെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച അവര്‍ സ്‌കോട്ട്‌ലന്‍ഡിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തകര്‍ത്തത്. ഇന്നത്തെ മത്സരം വിജയിച്ച് ഒന്നാം സ്ഥാനക്കാരായി ഗ്രൂപ്പ് കടക്കാന്‍ ആകും ചെക് റിപ്പബ്ലിക് ശ്രമിക്കുക. പാട്രിക്ക് ഷിക്കില്‍ തന്നെയാകും ചെക് ടീം ഇന്നും പ്രതീക്ഷ അര്‍പ്പിക്കുന്നത്.
      Published by:Sarath Mohanan
      First published:
      )}