നാല് സിക്സ്, മൂന്ന് വിക്കറ്റ്; വമ്പൻ തിരിച്ചുവരവുമായി ഹാർദിക് പാണ്ഡ്യ

മാർച്ച് 12ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് ഹാർദിക് മടങ്ങിയെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

News18 Malayalam | news18-malayalam
Updated: February 29, 2020, 10:29 AM IST
നാല് സിക്സ്, മൂന്ന് വിക്കറ്റ്; വമ്പൻ തിരിച്ചുവരവുമായി ഹാർദിക് പാണ്ഡ്യ
ഹാർദിക് പാണ്ഡ്യ
  • Share this:
അഞ്ചുമാസത്തിന് ശേഷം കളിച്ച ആദ്യ മത്സരത്തിൽ മിന്നും പ്രകടനവുമായി ഹാർദിക് പാണ്ഡ്യ. ഇന്ത്യൻ ടീമിലെ ഏറ്റവും മികച്ച സീം ബൗളർ ഓൾറൗണ്ടറായി പാണ്ഡ്യയെ പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു പരിക്കിൽ നിന്ന് മോചിതനായി തിരിച്ചെത്തിയ താരം പുറത്തെടുത്തത്. ഡിവൈ പാട്ടിൽ ടി20 കപ്പ് മത്സരത്തിൽ റിലയൻസ് 1ന് വേണ്ടി ഇറങ്ങിയ പാണ്ഡ്യ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഹാർദിക് പാണ്ഡ്യയുടെ മികവിൽ റിലയൻസ് 1 ബാങ്ക് ഓഫ് ബറോഡയെ 25 റൺസിന് പരാജയപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു ഹാർദിക് ഇന്ത്യക്കായി അവസാനമായി കളിച്ചത്. നടുവിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ വർഷം താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

Also Read- ടെന്നീസ് കോർട്ടിനോട് വിട പറഞ്ഞ റഷ്യൻ സുന്ദരി; മരിയ ഷറപ്പോവയുടെ ചിത്രങ്ങൾ കാണാം

വെള്ളിയാഴ്ച നടന്ന മത്സരത്തിൽ നാലാമനായി ഇറങ്ങിയ പാണ്ഡ്യ 25 പന്തിൽ 38 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത റിലയൻസ് 1 നിശ്ചിത 20 ഓവറിൽ എട്ടിന് 150 റൺസാണ് നേടിയത്. നാലു വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്. ബാങ്ക് ഓഫ് ബറോഡ ബൗളർ വരുണ്‍ സൂദിനെതിരെയായിരുന്നു ഹാർദിക്കിന്റെ നാലു സിക്സറുകളും.

Hardik-Pandya

റിലയൻസ് 1ന് തുടക്കത്തിലെ തന്നെ ഓപ്പണർമാരായ ശിഖർ ധവാനെയും (14) വിഷ്ണു സോളങ്കിയെയും നഷ്ടമായിരുന്നു. എന്നാൽ പാണ്ഡ്യ സൗരഭ് തിവാരിയുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 53 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 41 റൺസെടുത്ത സൗരഭ് തിവാരിയാണ് റിലയൻസ് 1ന്റെ ടോപ് സ്കോറർ.

പന്തുകൊണ്ടും ഹാർദിക് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 3.4 ഓവറിൽ 26 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകളാണ് പാണ്ഡ‍്യ നേടിയത്. ലെഗ് സ്പിന്നർ രാഹുൽ ചഹാർ അഞ്ച് വിക്കറ്റും വീഴ്ത്തിയതോടെ ബാങ്ക് ഓഫ് ബറോഡ 125 റൺസിന് പുറത്തായി.

കളിയിലെ നിർണായക സമയത്തായിരുന്നു പാണ്ഡ്യ മികച്ച പ്രകടനവുമായി കളം നിറഞ്ഞത്. മാർച്ച് 12ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലേക്ക് ഹാർദിക് മടങ്ങിയെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
First published: February 29, 2020, 10:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading