ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ടോക്യോ 2020 ഒളിമ്പിക്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

Tokyo Olympics | ടോക്യോ 2020 ഒളിമ്പിക്സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

ടോക്യോ ഒളിമ്പിക്സ്

ടോക്യോ ഒളിമ്പിക്സ്

ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ്  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്.

  • Share this:

ടോക്യോ 2020 ഒളിമ്പിക്സിന് നാളെ തുടക്കം. ജൂലൈ 23 മുതൽ ഓഗസ്റ്റ് എട്ട് വരെയാണ്  ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം എന്നറിയപ്പെടുന്ന ഒളിമ്പിക്സ് നടക്കുന്നത്. ലോകമെമ്പാടുമുള്ള കായിക താരങ്ങൾ ഈ സമ്മർ ഒളിമ്പിക്സിൽ 339 മത്സര ഇനങ്ങളിൽ പങ്കെടുക്കും. 119 അത്‌ലറ്റുകളാണ് ഈ വർഷം ഇന്ത്യയെ പ്രതിനിധീകരിച്ച് ടോക്യോയിൽ മത്സരിക്കുക. 119 കായികതാരങ്ങളിൽ 67 പുരുഷന്മാരും 52 സ്ത്രീകളുമാണുള്ളത്. റിയോ 2016 ഒളിമ്പിക്സിൽ ഇന്ത്യ 6 മെഡലുകൾ നേടിയിരുന്നു.

ടോക്യോ 2020 ഒളിമ്പിക്സിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ-

ടോക്യോ 2020 ഒളിമ്പിക്സ് ടിവിയിൽ കാണാൻ കഴിയുമോ?

സമ്മർ ഒളിമ്പിക്സിലെ എല്ലാ മത്സരങ്ങളും പ്രക്ഷേപണം ചെയ്യാനുള്ള അവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്കിനുണ്ട്. സ്പോർട്സ് പ്രേമികൾക്ക് ഇത് സോണി ടെൻ 1, സോണി ടെൻ 2 എന്നീ ചാനലുകളിൽ ഇംഗ്ലീഷ് കമന്ററിയോടെ കാണാൻ സാധിക്കും. കമന്ററിയിൽ മത്സരങ്ങൾ സോണി ടെൻ 3യിൽ ലഭ്യമാണ്.

ടോക്യോ 2020 ഒളിമ്പിക്സ് എങ്ങനെ തത്സമയം കാണാം?

സോണി ടെൻ 1, സോണി ടെൻ 2, സോണി ടെൻ 3 ചാനലുകളിലേക്ക് പ്രവേശനം ഉള്ളതിനാൽ മത്സരങ്ങൾ ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് സോണിലൈവ്, ജിയോ ടിവി എന്നിവയിലൂടെ കാണാവുന്നതാണ്.

ടോക്യോ ഒളിമ്പിക്സ് 2020 ഉദ്ഘാടന ചടങ്ങ് എപ്പോൾ, എവിടെയാണ് നടക്കുക?                                                                     

ടോക്യോ ഒളിമ്പിക്സ് 2020ന്റെ ഉദ്ഘാടന ചടങ്ങ് നാളെ (ജൂലൈ 23ന്) ടോക്യോയിലെ ദേശീയ സ്റ്റേഡിയത്തിൽ നടക്കും.

2021ൽ നടക്കുമ്പോഴും ടോക്യോ 2020 ഒളിമ്പിക്സ് എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?                                                               

കൊറോണ വൈറസ് മഹാമാരി മൂലം മറ്റെല്ലാ പ്രധാന കായിക മത്സരങ്ങളെയും പോലെ 2020ൽ നടക്കേണ്ടിയിരുന്ന ഒളിമ്പിക്സും മാറ്റിവച്ചിരുന്നു. ലോഗോയും മറ്റും അച്ചടിച്ച ധാരാളം സാധനസാമഗ്രികൾ പാഴായിപ്പോകുമെന്നതിനാൽ സംഘാടകർ യഥാർത്ഥ പേര് മാറ്റിയില്ല.

എന്താണ് ടോക്യോ 2020 ഒളിമ്പിക്സിന്റെ ചിഹ്നം?                               

ഒരു പരമ്പരാഗത ജാപ്പനീസ് രൂപമാണ് സമ്മർ ഒളിമ്പിക്സിന്റെ ചിഹ്നം. ഇൻഡിഗോ, നീല, വെള്ള എന്നീ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങൾ, സംസ്കാരങ്ങൾ, ചിന്താ രീതികൾ എന്നിവ ചിത്രീകരിക്കുന്ന മൂന്ന് തരം ചതുരാകൃതിയിലുള്ള രൂപമാണിത്. വിവിധ രാജ്യങ്ങളുടെ ഐക്യവും അഖണ്ഡതയുമാണ് ഇതുവഴി സൂചിപ്പിച്ചിരിക്കുന്നത്. ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറാനും വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നതുമാണ് ഒളിമ്പിക്സിന്റെ ഉദ്ദേശ്യം എന്ന് അറിയിക്കുകയാണ് ഈ ചിഹ്നത്തിലൂടെ ലക്ഷ്യമിടുന്നത്.

എന്താണ് ടോക്യോ 2020 ഒളിമ്പിക്സ് മാസ്കോട്ട് (ഭാ​ഗ്യ മുദ്ര)?

ഇത്തവണത്തെ ഒളിമ്പിക്സ് മാസ്കോട്ട് അഥവാ ഭാ​ഗ്യ മുദ്രയെ മിറൈറ്റോവ എന്നാണ് വിളിക്കുന്നത്. ഭാവിയിലേക്കും നിത്യതയിലേക്കും എന്നുമുള്ള ജാപ്പനീസ് പദങ്ങൾ കൂടിച്ചേ‍ർന്നതാണ് ഈ പേര്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ശുഭ പ്രതീക്ഷയുടെ ഭാവി നേരുക എന്നതാണ് ഈ ചിഹ്നം കൊണ്ട് അ‍ർത്ഥമാക്കുന്നത്.

First published:

Tags: Tokyo Olympics, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule