'ഗ്രീന്‍ഫീല്‍ഡ് തല്ലുമോ തലോടുമോ'; സ്‌റ്റേഡിയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

News18 Malayalam
Updated: October 31, 2018, 9:37 PM IST
'ഗ്രീന്‍ഫീല്‍ഡ് തല്ലുമോ തലോടുമോ'; സ്‌റ്റേഡിയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
karyavattam
  • Share this:
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ആദ്യ അന്താരാഷ്ട്ര ഏകദിനത്തിനൊരുങ്ങി നില്‍ക്കുകയാണ്. 2015 ല്‍ തുടങ്ങിയ സ്റ്റേഡിയത്തില്‍ ഇതുവരെ നടന്ന നടന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ വിന്‍ഡീസ് ടി 20 യാണ്.

ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി 20യില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. 55,000 ആളുകളെയാണ് ഗ്രീന്‍ഫീല്‍ഡിന് ഉള്‍ക്കൊളാന്‍ കഴിയുക. ക്രിക്കറ്റ് മത്സരത്തിനു പുറമേ 2015 ല്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനും സ്‌റ്റേഡിയം വേദിയായിട്ടുണ്ട്.

'താനെന്താ തമാശയാക്കുവാ'; ക്രീസില്‍ പുറംതിരിഞ്ഞ് നിന്ന് ബെയ്‌ലി; ആശ്ചര്യത്തോടേ ദക്ഷിണാഫ്രിക്ക

അഫ്ഗാനിസ്താനെ ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍ പരാജയപ്പെടുത്തിയ മത്സരം കാണാനെത്തിയത് 48,000 ഓളം ആളുകളായിരുന്നു. രാജ്യത്തെ കായിക രംഗത്തെ തന്നെ ഞെട്ടിച്ചതായിരുന്നു ആരാധകരുടെ ഈ എണ്ണം. എന്നാല്‍ ഫുട്‌ബോളിന് കൂടുതല്‍ വേരോട്ടമുള്ള സംസ്ഥാനത്തിന് ഇത് പുതിയ കാഴ്ചയായിരുന്നില്ല.

രാജ്യത്തെ തന്നെ ആദ്യത്തെ പൂര്‍ണ്ണ പരിസ്ഥിതി സൗഹൃദ സ്റ്റേഡിയമാണ് ഗ്രീന്‍ഫീല്‍ഡ്. ഒമ്പത് പിച്ചുകളാണ് ഗ്രീന്‍ഫീല്‍ഡിലുള്ളത്. റണ്ണൊഴുകുന്ന പിച്ചായിരിക്കും കേരളത്തിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. മഴമാത്രമാകും കളിയ്ക്ക് വില്ലനാവുക.

ശ്രദ്ധിക്കുക.. കളി കാണാന്‍ വരുന്നവര്‍ നിര്‍ബന്ധമായും ഇവ പാലിക്കണം

ഇന്ത്യയുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ പരിശീലന കേന്ദ്രവും കാര്യവട്ടത്ത് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുകയാണ്. മലേഷ്യന്‍ അണ്ടര്‍ 20 റാങ്കിലുള്ള താരങ്ങള്‍ ഉള്‍പ്പെടെയാകും കാര്യവട്ടത്ത് പരിശീലനത്തിനെത്തുക. 16 ബാഡ്മിന്റണ്‍ കോര്‍ട്ടുകളാണ് സ്റ്റേഡിയത്തിലുള്ളത്.

ഇതിനു പുറമേ സ്റ്റേഡിയത്തില്‍ ഐടി കമ്പനി പ്രവര്‍ത്തനവും ആരംഭിക്കാന്‍ പോവുകയാണ്. 'ഇന്റര്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ്വെയര്‍' എന്ന സ്ഥാപനമാണ് സ്റ്റേഡിയത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. ഇതിനൊക്കെ പുറമേ സ്റ്റേഡിയത്തില്‍ സിനിമാ തിയേറ്ററും പ്രവര്‍ത്തിക്കുന്നുണ്ട്.

First published: October 31, 2018, 9:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading