അപൂര്‍വ്വ നേട്ടവുമായി താരദമ്പതികൾ

News18 Malayalam
Updated: November 26, 2018, 1:28 PM IST
അപൂര്‍വ്വ നേട്ടവുമായി താരദമ്പതികൾ
  • Share this:
സിഡ്‌നി: വനിത ടി20 ലോകകപ്പ് നാലാം തവണയും ഓസീസ് സ്വന്തമാക്കിയപ്പോള്‍ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസീസിന്റെ ഓപ്പണിങ്ങ് ബാറ്റ്‌സ്മാന്‍ അലിസ ഹീലിയാണ്. ഫൈനലിലുള്‍പ്പെടെ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ഹീലിയെ തേടിയെത്തിയത് അര്‍ഹിച്ച അംഗീകാരം തന്നെയായിരുന്നു. എന്നാല്‍ അലീസ ഹീലി ലോകകപ്പിന്റെ താരമായി തെരഞ്ഞെടുക്കപ്പെട്ടതോടെ മറ്റൊരു അപൂര്‍വ്വ നേട്ടത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിരിക്കുന്നത്.

ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരിസ് പുരസ്‌കാരം നേടുന്ന ആദ്യ ദമ്പതികളെന്ന നേട്ടമാണ് ഹീലിയും ഭര്‍ത്താവും ഓസീസ് ക്രിക്കറ്ററുമായ മിച്ചല്‍ സ്റ്റാര്‍ക്കും സ്വന്തമാക്കിയിരിക്കുന്നത്. മൂന്നുവര്‍ഷം മുമ്പ് നടന്ന പുരുഷന്‍മാരുടെ ലോകകപ്പിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സ്വന്തമാക്കിയത്.

'ഞാനും ഇങ്ങനെയായിരുന്നു'; മിതാലിയുടെ പുറത്താകലില്‍ ഗാംഗുലി

ലോകകപ്പ് വിജയിക്കുന്ന ആദ്യ ദമ്പതിമാരെന്ന നേട്ടവും ഇനി സ്റ്റാര്‍ക്കിന്റെയും ഹീലിയുടെയും പേരില്‍ തന്നെയാണ്. വനിത ട്വന്റി 20 ലോകകപ്പിലെ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 225 റണ്‍സായിരുന്നു അലിസ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലുമായി നടന്ന 2015 ലെ ലോകകപ്പില്‍ എട്ട് ഇന്നിങ്‌സില്‍ 22 വിക്കറ്റുമായി ഓസ്‌ട്രേലിയയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കായിരുന്നു താരം വഹിച്ചത്. നിലവില്‍ ഇന്ത്യക്കെതിരായ പരമ്പരയിലാണ് സ്റ്റാര്‍ക്.

ഇംഗ്ലണ്ട് വീണു, നാലാം കിരീടവുമായി ഓസീസ്


വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഹീലി ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഇയാന്‍ ഹീലിയുടെ മരുമകളാണ്. 2015 ലായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കും ഹീലിയും വിവാഹിതരായത്.

First published: November 26, 2018, 12:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading