ലോകകപ്പ് റിസര്‍വ് പട്ടികയിലുണ്ടായിട്ടും അവഗണന; അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചു

news18
Updated: July 3, 2019, 7:15 PM IST
ലോകകപ്പ് റിസര്‍വ് പട്ടികയിലുണ്ടായിട്ടും അവഗണന; അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചു
Ambati Rayudu,
  • News18
  • Last Updated: July 3, 2019, 7:15 PM IST
  • Share this:
മുംബൈ: ലോകകപ്പ് ടീമില്‍ പകരക്കാരുടെ പട്ടികയിലുണ്ടായിട്ടും ടീമിലെടുക്കാത്തതിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ നിന്നുള്‍പ്പെടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായാണ് റായുഡു ബിസിസിഐയ്ക്ക് അയച്ച കത്തില്‍ പറയുന്നത്.

വിജയ് ശങ്കറിന് പരുക്കേറ്റപ്പോള്‍ റിസര്‍വ് പട്ടികയിലുണ്ടായിരുന്ന റായുഡുവിനെ പരിഗണിക്കാതെ മായങ്ക് അഗര്‍വാളിനെയാണ് ബിസിസിഐ ടീമിലെടുത്തത്. ഇതോടെയാണ് താരം വിരമിക്കല്‍ തീരുമാനത്തിലേക്കെത്തിയതെന്നാണ് സൂചന. നേരത്തെ ശിഖര്‍ ധവാന് പരുക്കേറ്റപ്പോള്‍ റിസര്‍വ് പട്ടികയിലുണ്ടായിരുന്ന പന്തിനെ ടീമിലെടുത്തിരുന്നു. എന്നാല്‍ രണ്ടാം തവണ അവഗണിക്കപ്പെട്ടതോടെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ബംഗ്ലാ കടുവകളെ വീഴ്ത്തിയ നീലപ്പട; ഇന്ത്യന്‍ ജയത്തിനു പിന്നിലെ അഞ്ച് കാരണങ്ങള്‍

ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതിരുന്നപ്പോള്‍ പരസ്യ പ്രതികരണവുമായി റായുഡു രംഗത്തെത്തിയിരുന്നു. വിജയ് ശങ്കറിനെ പരിഗണിക്കാനുള്ള കാരണമായി ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞ 'ത്രീ ഡി' പരാമര്‍ശത്തെ ട്വിറ്ററിലൂടെയായിരുന്നു റായുഡു പരിഹസിച്ചിരുന്നത്.

 
First published: July 3, 2019, 1:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading