• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'വിരമിക്കൽ തീരുമാനം വൈകാരികം'; ക്രിക്കറ്റിൽ തുടരുമെന്ന് അമ്പാട്ടി റായിഡു

"വിരമിക്കൽ പിൻവലിച്ച് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" റായിഡു മെയിലിൽ വ്യക്തമാക്കി

cricketnext
Updated: August 30, 2019, 3:04 PM IST
'വിരമിക്കൽ തീരുമാനം വൈകാരികം'; ക്രിക്കറ്റിൽ തുടരുമെന്ന് അമ്പാട്ടി റായിഡു
ambatirayudu
cricketnext
Updated: August 30, 2019, 3:04 PM IST
മുംബൈ: ക്രിക്കറ്റിൽനിന്ന് വിരമിച്ച് രണ്ടുമാസം പിന്നിടുമ്പോൾ തീരുമാനം തിരുത്തി അമ്പാട്ടി റായിഡു. വിരമിക്കാനുള്ള തീരുമാനം വൈകാരികമായിരുന്നുവെന്നും ടീമിലേക്ക് പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി അമ്പാട്ടി റായിഡു ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന് (എച്ച്സി‌എ) കത്തെഴുതി. എച്ച്‌സി‌എയുടെ സിഒഎഎയ്ക്കാണ് അമ്പാട്ടി റായിഡു മെയിൽ അയച്ചത്. "വിരമിക്കൽ പിൻവലിച്ച് ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിലും കളിക്കാനും ഞാൻ ആഗ്രഹിക്കുന്നു" റായിഡു മെയിലിൽ വ്യക്തമാക്കി.

“ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്താണ് വിരമിക്കൽ തീരുമാനമെടുത്തത്. ഈ സമയം ഒപ്പംനിന്ന് പിന്തുണ നൽകിയ ചെന്നൈ സൂപ്പർകിങ്സ് മാനേജ്മെന്‍റ്, വിവിഎസ് ലക്ഷ്മൺ, നോയൽ ഡേവിഡ് എന്നിവരോട് നന്ദി പറയാൻ ഈ അവസരം ഞാൻ ആഗ്രഹിക്കുന്നു. ഏറെ മികവുറ്റ ഹൈദരാബാദ് ടീമിനൊപ്പം മറ്റൊരു സീസണിൽ തുടരാനായി ഞാൻ കാത്തിരിക്കുകയാണ്, സെപ്റ്റംബർ 10 മുതൽ ഹൈദരാബാദ് ടീമിനൊപ്പം ചേരാൻ ഞാൻ തയ്യാറാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.

ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിനിടെ പരിക്കേറ്റ ശിഖർ ധവാനെ പകരക്കാരനായി തെരഞ്ഞെടുക്കാത്തതിനെത്തുടർന്നാണ് റായിഡു വിരമിക്കൽ പ്രഖ്യാപിച്ചത്. പിന്നീട് അഞ്ച് സ്റ്റാൻഡ് ബൈകളിൽ ഒരാളായി റെയ്ഡു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യം ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ 33 കാരനെ 15 അംഗ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഓൾ റൌണ്ടർ എന്ന നിലയിൽ വിജയ് ശങ്കറിനാണ് സെലക്ടർമാർ മുൻഗണന നൽകിയത്. ആന്ധ്രാക്കാരനായ എം.എസ്.കെ പ്രസാദിനെ അമ്പാട്ടി റായിഡു അന്ന് ട്രോളിയത് വലിയ വാർത്തയായിരുന്നു. "ലോകകപ്പ് കാണുന്നതിന് പുതിയ സെറ്റ് 3 ഡി ഗ്ലാസുകൾക്ക് ഓർഡർ ചെയ്തിട്ടുണ്ട്" എന്നായിരുന്നു റായിഡു പരിഹാസപൂർവ്വം ട്വീറ്റ് ചെയ്തത്.
First published: August 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...