9.76 സെക്കന്റിൽ 100 മീറ്റർ ഓടി എത്തി; ക്രിസ്റ്റ്യൻ കോൾമാൻ വേഗരാജാവ്

9.76 സെക്കന്റിലാണ് കോൾമാൻ 100 മീറ്റർ ഫിനിഷ് ചെയ്തത്. 23കാരനായ കോൾമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയമാണിത്.

news18-malayalam
Updated: September 29, 2019, 7:14 AM IST
9.76 സെക്കന്റിൽ 100 മീറ്റർ ഓടി എത്തി; ക്രിസ്റ്റ്യൻ കോൾമാൻ വേഗരാജാവ്
9.76 സെക്കന്റിലാണ് കോൾമാൻ 100 മീറ്റർ ഫിനിഷ് ചെയ്തത്. 23കാരനായ കോൾമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയമാണിത്.
  • Share this:
ദോഹ: ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ അമേരിക്കയുടെ ക്രിസ്റ്റ്യൻ കോൾമാൻ വേഗരാജാവായി. 9.76 സെക്കന്റിൽ 100 മീറ്റർ ഓടി എത്തിയാണ് അമേരിക്കൻ താരത്തിന്റെ സുവർണനേട്ടം. നിലവിലെ ചാമ്പ്യൻ ജസ്റ്റിൻ ഗാറ്റ്ലിൻ രണ്ടാമതായി.

also read:ഓപ്പണറായി രോഹിത് ശർമ്മ തിളങ്ങിയില്ല; സന്നാഹമത്സരത്തിൽ 'ഡക്ക്' ആയി പുറത്ത്

തുടക്കംമുതൽ കോൾമാന്റെ കുതിപ്പുതന്നെയായിരുന്നു ഉണ്ടായിരുന്നത്. 9.76 സെക്കന്റിലാണ് കോൾമാൻ 100 മീറ്റർ ഫിനിഷ് ചെയ്തത്. 23കാരനായ കോൾമാന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സമയമാണിത്. ഇതോടൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ആറാമത്തെസമയം എന്ന നേട്ടവും സ്വന്തം പേരിൽ കുറിക്കാൻ കഴിഞ്ഞു.

കോൾമാന് കടുത്തപോരാട്ടം ഉയർത്തിയ അമേരിക്കൻ താരവും നിലവിലെ ചാമ്പ്യനുമായ ജസ്റ്റിൻഗാറ്റ്ലിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 9.89 സെക്കന്റുസമയമെടുത്താണ് ഗാറ്റ്ലിൻ രണ്ടാമതെത്തിയത്.

കഴിഞ്ഞവട്ടം ലണ്ടനിൽ നടന്ന മത്സരത്തിൽ ഗാറ്റ്ലിന് പിന്നിൽ രണ്ടാമനായിട്ടായിരുന്നു കോൾമാൻ ഫിനിഷ് ചെയ്തത്.

കാനഡയുടെ ആന്ദ്രേ ഡി ഗ്രാസെക്കാണ് വെങ്കലം. ജമൈക്കെയുടെ മെഡൽപ്രതീക്ഷ യോഹാൻ ബ്ലേക്ക് അഞ്ചാമനായി. വനിതകളുടെ നൂറുമീറ്റർ ഫൈനൽ ഇന്ന് നടക്കും.
First published: September 29, 2019, 7:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading