ലയണൽ മെസ്സി ബാഴ്സലോണയോട് വിടപറഞ്ഞു. മെസ്സിയുടെ അടുത്ത കളിത്തട്ട് പി എസ് ജി ആയിരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഫ്രഞ്ച് ലീഗ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഏറ്റെടുക്കാൻ ഒരുങ്ങിലോജിസ്റ്റിക്സ് മേഖലയിലെ ഭീമനായ ആമസോൺ. ഫ്രാൻസിലും യൂറോപ്പിലുമായി ലീഗ് വൺ എന്നറിയപ്പെടുന്ന ഫ്രഞ്ച് ലീഗിന്റെ 80 ശതമാനം മത്സരങ്ങൾ 250 മില്യൺ യൂറോയ്ക്ക് സംപ്രേക്ഷണം ചെയ്യാനുള്ള അവകാശമാണ് ആമസോൺ നേടിയെടുത്തിരിക്കുന്നത്.
ഇതുവരെ ഫ്രഞ്ച് ലീഗ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്തിരുന്ന കനാൽ പ്ലസിന് ഇത് വലിയ തിരിച്ചടിയാണ് നൽകിയത്. ആമസോൺ സ്വന്തമാക്കിയ അവകാശങ്ങൾക്ക് പുറമെയുള്ള 20 ശതമാനത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാൻ അവർക്ക് കൂടുതൽ തുക മുടക്കേണ്ടി വന്നു.
പുതിയ കരാർ പ്രകാരം യൂറോപ്പിലുള്ള ആമസോൺ പ്രൈം അംഗങ്ങൾക്ക് ലീഗ് മത്സരങ്ങൾ കാണാൻ പ്രതിമാസം 12.99 യൂറോയാണ് ചിലവാക്കേണ്ടി വരിക. ലീഗ് വൺ മത്സരങ്ങളടക്കം ഏകദേശം മൂന്നൂറോളം മത്സരങ്ങളാണ് ഒരു മാസത്തിൽ പ്രൈമിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുക. പ്രൈമിൽ സംപ്രേക്ഷണം ചെയ്യുന്ന മത്സരങ്ങൾ വിശകലനം ചെയ്യാൻ മുൻ ഫ്രഞ്ച് ഫുട്ബോൾ താരമായ തിയറി ഒൻറി അടക്കമുള്ള ഫുട്ബോൾ വിദഗ്ദ്ധരാണ് ഉണ്ടാവുക.
In France, Amazon has secured broadcast rights to 80% of Ligue 1 games at a reduced price of €250m per season while Canal+ has been left paying more money for fewer games. Read our latest insight here: https://t.co/d2tbBDWqoZpic.twitter.com/Up41wMbLqu
Thierry Henry, Ludovic Giuly, Vitorino Hilton & Pascal Dupraz are just some of the names who will be pundits for Amazon Prime Video’s Ligue 1 coverage. https://t.co/ynKMjFVD2s
ഫ്രഞ്ച് ലീഗ് ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യാൻ ആരും ഇല്ലാത്തതിനാൽ ഇന്ത്യയിൽ എങ്ങനെയാകും ഇനി ഫ്രഞ്ച് ലീഗ് മത്സരങ്ങൾ കാണാനാകുക എന്നത് വ്യക്തമായിട്ടില്ല. ആമസോൺ പ്രൈമിന് ഇന്ത്യയിൽ വലിയ സ്വീകാര്യതയുള്ളതു കൊണ്ടു തന്നെ ഈ പ്രശ്നത്തിൽ ഉടനെ തന്നെ പരിഹാരം ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
നേരത്തെ മീഡിയാപ്രോയുമായി നിലനിന്നിരുന്ന കരാറിൽ പ്രശ്നങ്ങൾ വന്നതോടെയാണ് ലീഗ് വണിന്റെ അവകാശം ആമസോണിന്റെ കൈകളിലേക്ക് എത്താൻ കാരണമായത്. ഡിഎസെഡ്എൻ, ഡിസ്കവറി എന്നിവർ ലീഗ് വൺ ടെലിവിഷൻ അവകാശങ്ങൾക്കു വേണ്ടി ശ്രമം നടത്തിയപ്പോൾ ഖത്തർ ആസ്ഥാനമായുള്ള ബീയിൻ മീഡിയ ഗ്രൂപ്പിന് കീഴിലുള്ള ആഗോള സ്പോർട്സ് ചാനലായ ബീയിൻ സ്പോർട്സ് സംപ്രേക്ഷണാവകാശത്തിനായി രംഗത്ത് വന്നില്ല എന്നത് ശ്രദ്ധേയമായി.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.