• HOME
  • »
  • NEWS
  • »
  • sports
  • »
  • AMIT KHATRI BAGS SILVER IN UNDER 20 WORLD ATHLETICS CAHMPIONSHIP IN 10KM WALKING

അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മെഡൽത്തിളക്കം; നടത്തത്തിൽ അമിത് ഖത്രിക്ക് വെള്ളി

10കി മീ നടത്തത്തിലാണ് അമിത് ഖത്രി വെള്ളി നേടിയത്. 42:17.94 മിനിറ്റിലാണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

10കി മീ നടത്തത്തിലാണ് അമിത് ഖത്രി വെള്ളി നേടിയത്. 42:17.94 മിനിറ്റിലാണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

10കി മീ നടത്തത്തിലാണ് അമിത് ഖത്രി വെള്ളി നേടിയത്. 42:17.94 മിനിറ്റിലാണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

  • Share this:
    നെയ്‌റോബിയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. 10 കി.മീ നടത്തത്തിൽ അമിത് ഖത്രിയുടെ വെള്ളി മെഡൽ നേട്ടമാണ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് രണ്ടാം മെഡൽ നേടിക്കൊടുത്തത്. 42:17.94 മിനിറ്റിലാണ് അമിത് നടത്തം പൂര്‍ത്തിയാക്കിയത്.

    കെനിയയുടെ ഹെറിസ്റ്റോണ്‍ വാന്‍യോണി സ്വര്‍ണം നേടി. 42:10.84 മിനിറ്റിൽ മത്സരം ഫിനിഷ് ചെയ്താണ് താരം ഒന്നാം സ്ഥാനത്തെത്തിയത്. മത്സരത്തിൽ ആദ്യം മുതൽ മുന്നിൽ ആയിരുന്നെങ്കിലും അവസാന രണ്ട് ലാപ്പുകളില്‍ പിന്നോട്ട് പോയതിനെത്തുടര്‍ന്നാണ് ഖത്രി രണ്ടാം സ്ഥാനത്തേക്ക് വീണത്. സ്‌പെയിനിന്റെ പോള്‍ മഗ്രാത്തിനാണ് വെങ്കലം.

    ഹരിയാന സ്വദേശിയായ ഖത്രിയുടെ പേരിലാണ് ഈ ഇനത്തിലെ ദേശീയ റെക്കോർഡ്. എന്നാല്‍ ദേശീയ റെക്കോർഡ് മറികടക്കുന്ന പ്രകടനം മത്സരത്തിൽ പുറത്തെടുക്കാൻ ഖത്രിക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ 40:40.97 മിനിറ്റിൽ ഫിനിഷിങ് പോയിന്റ് കടന്നതാണ് ഖത്രിയുടെ മികച്ച സമയം.




    അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യക്കാരനാണ് ഈ ഹരിയാന സ്വദേശി. ടോക്യോ ഒളിമ്പിക്സിൽ ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്ര, സ്പ്രിന്റർ ഹിമ ദാസ് എന്നിവരെല്ലാം ഖത്രിക്ക് മുൻപ് ഈ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി മെഡൽ നേടിയ താരങ്ങളാണ്.

    Also read- ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് പ്രതിരോധ സേനയുടെ ആദരം; പൂനെ സ്റ്റേഡിയത്തിന് പേര് നല്‍കും

    നേരത്തെ മിക്‌സഡ് റിലേയില്‍ ഇന്ത്യന്‍ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. 3:20.60 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ സംഘം പോഡിയത്തിൽ കയറിയത്. ഭരത് എസ്, സുമി, പ്രിയ മോഹന്‍, കപില്‍ എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യക്കായി റിലേയിൽ ഇറങ്ങിയത്. ഹീറ്റ്‌സില്‍ ഓടിയ മലയാളി താരമായ അബ്ദുൾ റസാഖിനും മെഡൽ ലഭിച്ചിരുന്നു. ഈയിനത്തിൽ നൈജീരിയ സ്വര്‍ണവും പോളണ്ട് വെള്ളിയും നേടി.

    Also read- സ്വവർഗ ദമ്പതികളിലെ ഓസീസ് വനിതാ ക്രിക്കറ്റ് താരത്തിന് പെൺകുഞ്ഞ്; സന്തോഷം പങ്കിട്ട് താരം

    ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി വനിതകളുടെ 400 മീറ്റർ ഫൈനലിൽ പ്രിയാ മോഹൻ ഇന്നിറങ്ങുന്നുണ്ട്. ഇന്ന് തന്നെ നടക്കുന്ന ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ രണ്ടാം ഹീറ്റ്‌സിൽ ഇന്ത്യൻ സംഘം മത്സരിക്കാൻ ഇറങ്ങുന്നുണ്ട്.
    Published by:Naveen
    First published:
    )}