• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലോക ബോക്സിംഗിൽ ഇന്ത്യയുടെ അമിത് പാംഘലിന് വെള്ളി

ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സറാണ് അമിത് പാംഘൽ

news18-malayalam
Updated: September 21, 2019, 11:26 PM IST
ലോക ബോക്സിംഗിൽ ഇന്ത്യയുടെ അമിത് പാംഘലിന് വെള്ളി
Amit Pancghal
  • Share this:
ന്യൂഡൽഹി: ലോക ബോക്സിംഗ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പാംഘലിന് വെള്ളി. 52 കിലോ വിഭാഗത്തിലെ ഫൈനലിൽ ഒളിംപിക് സ്വർണ മെഡൽ ജേതാവിനോട് അമിത് പരാജയപ്പെട്ടു. ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സറാണ് അമിത് പാംഘൽ.

അമിതിനെ തോൽപ്പിച്ച ഉസ്ബക്കിസ്ഥാന്റെ ഷാഖോബിദിൻ സൊയ്റോവ് സ്വർണം നേടി. 5-0നാണ് ഉസ്ബക് താരത്തിന്റെ ജയം.

ലോക റെക്കോർഡിലേക്ക് എട്ട് റൺസ് ദൂരം; കോഹ്ലി-രോഹിത് പോര് തുടരും

ഇതാദ്യമായാണ് അമിത് ലോക ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്നത്. പാംഘലിന് മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ആര്‍ക്കും സെമി കടമ്പ കടക്കാനായിരുന്നില്ല. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇതുവരെ ആറ് മെഡലുകളാണ് നേടാനായത്. ഈ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോ വിഭാഗത്തില്‍ അമിത് പാംഘല്‍ സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസിലും അമിത് പാംഘല്‍ ജേതാവായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 21, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍