ആൻസി സോജനും സൂര്യജിത്തും സ്കൂൾ മേളയിലെ വേഗ താരങ്ങൾ

മീറ്റ് റെക്കോർഡോടെ ആൻസി താരറാണിയായപ്പോൾ, കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് സൂര്യജിത്ത് കായിക മേളയിലെ വേഗ രാജവായത്

news18-malayalam
Updated: November 17, 2019, 8:40 PM IST
ആൻസി സോജനും സൂര്യജിത്തും സ്കൂൾ മേളയിലെ വേഗ താരങ്ങൾ
ancy-suryajith
  • Share this:
കണ്ണൂർ: ആൻസി സോജനും സൂര്യജിത്തും സംസ്ഥാന സ്കൂൾ കായികമേളയിലെ വേഗമേറിയ താരങ്ങളായി. മീറ്റ് റെക്കോർഡോടെ ആൻസി താരറാണിയായപ്പോൾ, കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് സൂര്യജിത്ത് കായിക മേളയിലെ വേഗ രാജവായത്. സീനിയർ പെൺക്കുട്ടികളുടെ 100 മീറ്ററിൽ 12.05 സമയം കുറിച്ചാണ് തൃശൂർ നാട്ടിക ഫിഷറീസ് സ്കൂളിലെ ആൻസി സോജൻ ഒന്നാം സ്ഥാനത്ത് ഓടിയെത്തിയത്. സംസ്ഥാ കായിക മേളയിലെ 12.08 എന്ന മികച്ച സമയം ആൻസി ഇവിടെ തിരുത്തി കുറിച്ചു. തന്റെ അവസാന സ്കൂൾ മേളയിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുവാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആൻസി.

വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് പാലക്കാട് ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിലെ സൂര്യജിത്ത് ഒന്നാമനായി ഓടിയെത്തിയത്. 11.023 സമയം കൊണ്ടാണ് ഒന്നാം സ്ഥാനത്തേക്ക് സുര്യജിത്ത് ഓടി കയറിയത്. ഇത് ആദ്യമായിട്ടാണ് സുര്യജിത്ത് 100 മീറ്ററിൽ മത്സരിക്കുന്നത്. ആദ്യ അവസരത്തിൽ തന്നെ സ്വർണം കരസ്ഥമാക്കുവാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് സൂര്യജിത്ത് പറഞ്ഞു.

രണ്ടാം സ്ഥാനത്തിന് അർഹനായ സായിയിൽ നിന്നുള്ള അക്ഷയ് 11.029 സമയം കൊണ്ട് തൊട്ടു പിന്നിലെത്തി. ആവേശകരമായ ഫോട്ടോ ഫിനിഷിലൂടെയാണ് 100 മീറ്ററിലെ വിജയികളെ കണ്ടെത്തിയത്.
First published: November 17, 2019, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading