ടോക്യേ ഒളിമ്പിക്സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന് 30 ലക്ഷം രൂപ പ്രഖ്യാപിച്ച് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 75 ലക്ഷം രൂപയും വെള്ളി മെഡലിന് 50 ലക്ഷം രൂപയും വെങ്കല മെഡലിന് 30 ലക്ഷം രൂപയും ആണ് സംസ്ഥാന സര്‍ക്കാരിന്റെ സ്പോര്‍ട്സ് പോളിസി പ്രകാരം പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ സിന്ധു, ആര് സത്വിക്സായ്രാജ്, വനിതാ ഹോക്കി താരം രജനി എന്നിവര്‍ക്ക് മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ റെഡ്ഡി അഞ്ചു ലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു. കൂടാതെ പി വി സിന്ധുവിന് വിശാഖപട്ടണത്ത് ബാഡ്മിന്റണ്‍ അക്കാഡമി ആരംഭിക്കുന്നതിനായി രണ്ട് ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു.
ചൈനീസ് താരമായ ഹി ബിങ് ജിയാവോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. സ്കോര്‍- 21-13, 21-15. ടോക്യോയില്‍ വെങ്കലം നേടിയതോടെ സിന്ധു ചരിത്ര നേട്ടത്തിന് ഉടമയാവുക കൂടി ചെയ്തു. തുടര്‍ച്ചയായി രണ്ട് ഒളിമ്പിക്സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടമാണ് സിന്ധു സ്വന്തമാക്കിയത്. ടോക്യോയില്‍ വെങ്കലം നേടിയ താരം കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.
Also Read-India vs Belgium Hockey Tokyo Olympics | ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ; പുരുഷൻമാർ ഫൈനൽ കാണാതെ പുറത്ത്ടോക്യോയിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ഇത്. നേരത്തെ ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവാണ് ഇന്ത്യക്കായി ഈ ഒളിമ്പിക്സിലെ ആദ്യ മെഡല്‍ നേടിയത്.
അതേസമയം ടോക്യോയില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സിന്ധുവിന് സെമിയില്‍ ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് കാലിടറുകയായിരുന്നു. മികച്ച ഫോമില്‍ കളിച്ച തായ്പേയ് താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. ഇതോടെയാണ് വെങ്കല മെഡല്‍ ഉറപ്പിക്കാനായി ആദ്യ സെമിയില്‍ ചൈനീസ് താരമായ ചെന്‍ യൂഫെയിയോട് തോറ്റ ഹി ബിങ് ജിയാവോനെ സിന്ധുവിന് നേരിടേണ്ടി വന്നത്.
Also Read;-Olympic medal | ആ പരമാബദ്ധം ഷെയർ ചെയ്യരുതേ; അത് മഹാമനസ്ക്കതയല്ല; ഒളിംപിക് മെഡൽ പങ്കിട്ടത് നിയമപ്രകാരംചൈനീസ് താരത്തിനെതിരെ മികച്ച രീതിയില്‍ തുടങ്ങിയ സിന്ധു തുടക്കത്തില്‍ തന്നെ ലീഡ് നേടി മുന്നിലെത്തി. എന്നാല്‍ പിന്നീട് ചൈനീസ് താരം ഒപ്പമെത്തിയെങ്കിലും സിന്ധു താരത്തെ മുന്നില്‍ കയറാന്‍ അനുവദിക്കാതെ വീണ്ടും ലീഡ് നേടി 11 -8 എന്ന നിലയില്‍ ആദ്യ സെറ്റില്‍ ഇടവേളക്ക് പിരിഞ്ഞു. ഇടവേളയ്ക്ക് ശേഷം സിന്ധു തുടരെ പോയിന്റുകള്‍ നേടി 15-9ന്റെ ലീഡ് നേടി സെറ്റ് തന്റെ വരുതിയിലാക്കി. പിന്നീട് ഇതേ മികവ് തുടര്‍ന്ന താരം ചൈനീസ് താരത്തിന് കൂടുതല്‍ അവസരം നല്‍കാതെ 20-13 എന്ന നിലയില്‍ ആദ്യ സെറ്റ് സ്വന്തമാക്കി കളിയില്‍ ലീഡ് നേടി.
രണ്ടാം സെറ്റില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. എങ്കിലും നേരീയ ലീഡിന്റെ ആനുകൂല്യം സിന്ധു നിലനിര്‍ത്തിയിരുന്നു. രണ്ടാം സെറ്റിലും ആദ്യ സെറ്റിലെ പോയിന്റ് നിലയില്‍ ഇടവേളക്ക് പിരിഞ്ഞു. എന്നാല്‍ ഇടവേളക്ക് ശേഷം തുടരെ മൂന്ന് പോയിന്റുകള്‍ നേടി 11-11 എന്ന നിലയില്‍ ബിങ് ജിയാവോ മത്സരം കടുപ്പിച്ചു. എന്നാല്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല എന്ന പ്രകടനത്തോടെ പോരാടിയ സിന്ധു തുടരെ പോയിന്റുകള്‍ നേടി ലീഡ് നേടി ആധിപത്യം നേടിയ ശേഷം ചൈനീസ് താരത്തെ പിന്നിലാക്കി സെറ്റ് 20-15ന് സ്വന്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.