കൊല്‍ക്കത്ത: ഐപിഎല്‍ പന്ത്രണ്ടാം പതിപ്പിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാരെന്ന ചോദ്യത്തിന് കൊല്‍ക്കത്തയുടെ റസല്‍ എന്നല്ലാതെ മറ്റൊരു ഉത്തരം ആര്‍ക്കും ഉണ്ടാകില്ല. തോറ്റെന്ന് തോന്നിപ്പിക്കുന്ന കളിയില്‍ അത്ഭുത തിരിച്ചുവരവ് നടത്തി ടീം പലപ്പോഴും ജയിച്ച കയറിയിട്ടുണ്ട്. വലിയ മാര്‍ജിനില്‍ തോല്ക്കേണ്ട മത്സരങ്ങളില്‍ ടീമിനെ ജയത്തിനടുത്തെത്തിക്കാനും റസലിന്റെ കൂറ്റനടികള്‍ക്ക് കഴിഞ്ഞു.
നേരിടുന്ന ആദ്യ പന്ത് മുതല്‍ ബൗണ്ടറിക്കപ്പുറത്തേക്ക് പറത്തുന്ന താരത്തിന്റെ കൈ കരുത്ത് ചര്‍ച്ചയാകുമ്പോള്‍ തന്റെ വെടിക്കെട്ടിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിനിടയിലാണ് തന്റെ ബാറ്റിങ്ങ് കരുത്തിനെക്കുറിച്ച് റസല്‍ സംസാരിച്ചത്.
Also Read: മനീഷ് പാണ്ഡെയുടെ വെടിക്കെട്ടിന് വാട്സന് മറുപടി നല്കിയതിങ്ങനെ
വിന്‍ഡീസിന്റെ വെടിക്കെട്ട താരം ക്രിസ് ഗെയ്ല് നല്കിയ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചതെന്നാണ് റസല്‍ പറയുന്നത്. 'ഭാരം കുറഞ്ഞ ബാറ്റുകളാണ് ആദ്യം ഉപയോഗിച്ചിരുന്നത്. എന്നാല്‍ 2016 ടി20 ലോകകപ്പ് സമയത്ത് ഭാരം കൂടിയ ബാറ്റ് ഉപയോഗിക്കാന്‍ തനിക്ക് കരുത്തുണ്ടെന്ന് ഗെയ്ല് ഉപദേശം തന്നു.' ഭാരം കൂടി ബാറ്റുപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് തന്റെ കരിയര്‍ മാറിയതെന്നും താരം പറഞ്ഞു.
നടപ്പു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയിട്ടുള്ള താരം റസലാണ്. 10 ഇന്നിങ്സുകളില്‍ നിന്ന് 41 സിക്സറുകളാണ് താരം പറത്തിയിരിക്കുന്നത്. 392 റണ്‍സും സീസണില്‍ സ്വന്തം പേരില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.