കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഒരു സീസണില്‍ 50 സിക്സറുകള്‍ നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി കൊല്‍ക്കത്തയുടെ ആന്ദ്രെ റസല്‍. കഴിഞ്ഞദിവസം മുംബൈ ഇന്ത്യന്‍സിനെതിരെ നടത്തിയ വെടിക്കെട്ട് പ്രകടനത്തിനിടെയാണ് താരം സീസണില്‍ 50 സിക്സുകള്‍ പിന്നിട്ടത്. ഇതിനു മുമ്പ് ക്രിസ് ഗെയ്ല് മാത്രമാണ് ഒരു സീസണില്‍ സിക്സറുകളില്‍ 'ഫിഫ്റ്റി' അടിച്ചിട്ടുള്ളത്.
2012 ലായിരുന്നു ഗെയ്ല് ഈ നേട്ടം ആദ്യമായി കൈവരിക്കുന്നത്. അന്ന് 15 മത്സരങ്ങളില്‍ നിന്ന് 57 സിക്സറുകളായിരുന്നു യൂണിവേഴ്സല്‍ ബോസ് പറത്തിയത്. 2013 ല്‍ നേട്ടം ആവര്‍ത്തിച്ച ഗെയ്ല് 13 മത്സരങ്ങളില്‍ നിന്ന് 51 സിക്സറുകളും നേടി.
Also Read: IPL: ബാംഗ്ലൂരിനെ വീഴ്ത്തി; പ്ലേഓഫിന് യോഗ്യത നേടി ഡല്‍ഹി
പിന്നീട് ഒരു താരത്തിനും സിക്സിന്റെ എണ്ണത്തില്‍ 50 തികയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സീസണില്‍ 12 മത്സങ്ങളില്‍ നിന്നാണ് റസല്‍ 50 സിക്സുകള്‍ നേടിയിരിക്കുന്നത്. പ്രഥാമിക റൗണ്ടില്‍ രണ്ട് മത്സരങ്ങള്‍ കൂടി കൊല്‍ക്കത്തയ്ക്ക് ബാക്കിയുണ്ടെന്നിരിക്കെ താരം എത്ര സിക്സര്‍ പറത്തുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സാണ് റസല്‍ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയ്ക്കെതിരായ മത്സരത്തില്‍ 40 പന്തില്‍ 80 റണ്‍സാണ് റസല്‍ അടിച്ചെടുത്തത്. ആറ് ഫോറും എട്ടു സിക്സു അടങ്ങുന്നതായിരുന്നു ഈ ഇന്നിങ്സ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.