നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ആദ്യം തകർപ്പൻ ബാറ്റിംഗ് പിന്നെ അച്ചടക്കമുള്ള ബൗളിംഗ്, കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്

  ആദ്യം തകർപ്പൻ ബാറ്റിംഗ് പിന്നെ അച്ചടക്കമുള്ള ബൗളിംഗ്, കരുത്തരായ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് അയർലൻഡ്

  ഇരുവരും തമ്മിൽ മത്സരിക്കുന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 43 റൺസിനാണ് കുഞ്ഞന്മാരായ അയർലൻഡ് ടീം ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി ജയം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അയർലൻഡിന്റെ ആദ്യ ജയം കൂടിയാണിത്.

  കളിക്കിടെ അയർലൻഡ് താരങ്ങൾ

  കളിക്കിടെ അയർലൻഡ് താരങ്ങൾ

  • Share this:


   കരുത്തരായ ദക്ഷിണാഫ്രിക്കക്ക് മേൽ അട്ടിമറി വിജയം നേടി അയർലൻഡ്. ഇരുവരും തമ്മിൽ മത്സരിക്കുന്ന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ 43 റൺസിനാണ് കുഞ്ഞന്മാരായ അയർലൻഡ് ടീം ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി ജയം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അയർലൻഡിന്റെ ആദ്യ ജയം കൂടിയാണിത്.

   മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 48.3 ഓവറിൽ 247 റൺസിൽ ഒതുങ്ങി. ലോകോത്തര ബൗളർമാരായ കഗീസോ റബാഡ, ആൻഡ്രൂ നോർക്യ എന്നിവവരടങ്ങുന്ന കരുത്തുറ്റ ബൗളിംഗ് നിരയുള്ള ദക്ഷിണാഫ്രിക്കക്കെതിരെ തകർപ്പൻ സെഞ്ചുറിയുമായി അയർലൻഡ് ഇന്നിംഗ്‌സിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റൻ ആന്‍ഡി ബാൽബീർണിയാണ് അയര്‍ലന്‍ഡിന്റെ വിജയശില്‍പ്പി. കളിയിലെ താരവും അയർലൻഡ് ക്യാപ്റ്റൻ തന്നെയാണ്. മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര ഏകദിന പരമ്പരയിൽ 1-0ന് മുന്നിലെത്താനും അയർലൻഡിന് കഴിഞ്ഞു. പരമ്പരയിലെ ആദ്യത്തെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന പരമ്പരയിലെ മൂന്നാം ഏകദിനം ഇതോടെ നിർണായകമായിരിക്കുകയാണ്.

   നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് വേണ്ടി പോള്‍ സ്റ്റിര്‍ലിങ്ങും (27) ബാല്‍ബീർണിയും ചേർന്ന് ഒന്നാം ഇന്നിങ്സിൽ 62 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. സ്റ്റിർലിങ്ങിനെ മടക്കി കേശവ് മഹാരാജാണ് ദക്ഷിണാഫ്രിക്കക്ക് ആശ്വാസം നൽകിയത്. പിന്നീട് വന്ന ആൻഡി മക്‌ബ്രൈന് മികച്ച തുടക്കം ലഭിച്ചെങ്കിലും 30 റൺസ് എടുത്ത് നിൽക്കെ ഷംസിയുടെ പന്തിൽ താരം പുറത്തായി. പിന്നീട് ക്രീസിൽ എത്തിയ ഹാരി ടെക്ടർ ബാൽബീർണിക്ക് മികച്ച പിന്തുണ നൽകി. കരുത്തരായ ദക്ഷിണാഫ്രിക്കൻ ബൗളർമാർക്കെതിരെ തകർത്ത് മുന്നേറിയ സഖ്യം മൂന്നാം വിക്കറ്റിൽ 70 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതിന് ശേഷമാണ് വേർപിരിഞ്ഞത്. 117 പന്തുകള്‍ നേരിട്ട് 10 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 102 റൺസ് നേടി ബാല്‍ബീർണി മടങ്ങുമ്പോള്‍ 41.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 194 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്.

   പിന്നീട് ക്രീസിൽ ഒന്നിച്ച ടെക്ടറും ജോർജ് ഡോക്ക്റെല്ലും കൂടി അയർലൻഡ് സ്കോർ അതിവേഗം ഉയർത്തുന്ന കാഴ്ചയാണ് കണ്ടത്. ടെക്ടർ 69 പന്തിൽ 78 റൺസ് നേടിയപ്പോൾ ഡോക്ക്റെൽ ആയിരുന്നു കൂടുതൽ അപകടകാരി വെറും 23 പന്തുകൾ നേരിട്ട താരം അഞ്ച് ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പെടെ 45 റൺസാണ് നേടിയത്. ഇരുവരുടെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ അയർലൻഡ് സ്കോർ 290 റൺസിലെത്തി. ബൗളിങ്ങിൽ ദക്ഷിണാഫ്രിക്കക്കായി ആന്‍ഡിലി ഫെലുക്കുവായോ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കഗീസോ റബാഡ, കേശവ് മഹാരാജ്, ഷംസി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

   മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്കായി ജനീമന്‍ മലാന്‍ (84), റാസി വാന്‍ ഡെര്‍ ഡൂസന്‍ (49) എന്നിവര്‍ക്ക് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞത്. എയ്ഡന്‍ മാര്‍ക്രം (5), ക്യാപ്റ്റന്‍ ടെംബ ബാവുമ (10), ഡേവിഡ് മില്ലര്‍ (24) എന്നിവർ നിരാശപ്പെടുത്തി. അയര്‍ലന്‍ഡിനുവേണ്ടി മാര്‍ക്ക് എഡൈര്‍, ജോഷ്വ ലിറ്റില്‍, ആന്‍ഡി മക്‌ബ്രൈൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് യങ്, സിമി സിങ്, ജോര്‍ജ് ഡോക്ക്റെൽ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

   അതേസമയം, ഏകദിനത്തിൽ അയർലൻഡിന്റെ ആദ്യ അട്ടിമറി പ്രകടനമാണ് ഇത്. 2011ൽ ഇന്ത്യ കിരീടം നേടിയ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതോടെയാണ് അയര്‍ലന്‍ഡിന്റെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നത്. കെവിന്‍ ഒബ്രീന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് അന്ന് അയര്‍ലന്‍ഡിനെ വിജയത്തിലെത്തിച്ചത്. 2015ലെ ഏകദിന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെയും അയര്‍ലന്‍ഡ് അട്ടിമറിച്ചിരുന്നു. അടുത്തിടെ അവർ ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചിരുന്നു.
   Published by:Naveen
   First published:
   )}