ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആരാധകരെ നിരാശരാക്കി ആദ്യറൗണ്ടില്‍ മറെ പുറത്ത്

അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-4, 6-7(5), 6-7(4), 6-2 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി.

News18 Malayalam
Updated: January 14, 2019, 7:53 PM IST
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ആരാധകരെ നിരാശരാക്കി ആദ്യറൗണ്ടില്‍ മറെ പുറത്ത്
AndyMurray
  • Share this:
സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ ലോക മുന്‍ ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ ആദ്യ റൗണ്ടില്‍ പുറത്തായി. 22 ാം സീഡ് സ്‌പെയ്‌ന്റെ ബൗറ്റിസ്റ്റയാണ് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ മറെയെ തോല്‍പിച്ചത്. സീസണിനൊടുവില്‍ ടെന്നിസില്‍ നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച താരത്തിന്റെ മടക്കം ആരാധകരെ നിരാശപ്പെടുത്തുന്നതാണ്. അഞ്ചു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-4, 6-4, 6-7(5), 6-7(4), 6-2 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ തോല്‍വി.

പരുക്കില്‍ നിന്നും മറെ പൂര്‍ണ്ണമായും മോചിതനായിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്ന താരത്തിന്റെ പ്രകടനം. ഓരോ സെറ്റുകള്‍ കഴിയുമ്പോഴും മുന്‍ ലോക താരം പരുക്കിന് കീഴ്‌പ്പെടുന്ന കാഴ്ചയായിരുന്നു കോര്‍ട്ടില്‍ കണ്ടത്. മികച്ച ബാക്ക് ഹാന്‍ഡ് ഷോട്ടുകളും താരം കാഴ്ചവെച്ചിരുന്നു.

Also Read: പരമ്പര സ്വന്തമാക്കാന്‍ ഓസീസ്, കൈവിടാതിരിക്കാന്‍ ഇന്ത്യ; നിര്‍ണ്ണായക മത്സരം നാളെ

അതേസമയം റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, മാരിന്‍ ചിലിച്ച്, കരോലിന്‍ വോസ്‌നിയാക്കി, ആഞ്ചലിക് കെര്‍ബര്‍, പെട്ര ക്വിറ്റോവ തുടങ്ങിയ പ്രമുഖര്‍ രണ്ടാം റൗണ്ടിലേക്ക് കന്നിട്ടുണ്ട്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡററും നദാലും വോസ്‌നിയാക്കിയും കെര്‍ബറും ജയിച്ചത്. ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഡക്ക്വര്‍ത്തിനെ 6-4, 6-3, 7-5 എന്ന സ്‌കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്.

Also Read: 'ഓരോ ഗതികേട്'; ഔട്ടായത് ഏഴാം പന്തില്‍; അബദ്ധം മനസിലാകാതെ അമ്പയറും ബാറ്റ്‌സ്മാനും

ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പ്രജ്‌നേഷ് ആദ്യ റൗണ്ടില്‍ പുറത്താവുകയും ചെയ്തു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രജ്‌നേഷിന്റെ തോല്‍വി. അമേരിക്കന്‍ താരം ഫ്രാന്‍സിസ് തിയാഫോയിയുമായായിരുന്നു പ്രജ്‌നേഷ് മത്സരിച്ചത്.

First published: January 14, 2019, 7:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading