• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെറീനയെ വീഴ്ത്തി; ആഞ്ജലിക് കെർബറിന് വിംബിൾഡൺ


Updated: July 14, 2018, 10:35 PM IST
സെറീനയെ വീഴ്ത്തി; ആഞ്ജലിക് കെർബറിന് വിംബിൾഡൺ

Updated: July 14, 2018, 10:35 PM IST
ലണ്ടൻ: 2016ലെ ഫൈനലിൽ സെറീനയോടേറ്റ തോൽവിക്ക് പകരം വീട്ടി ജർമനിയുടെ ആഞ്ജലിക് കെർബർ വിംബിൾഡൺ വനിതാ ചാമ്പ്യനായി. ഫൈനലിൽ സെറീന വില്യംസിനെ നേരിട്ടുളള സെറ്റുകൾക്കാണ് കെർബർ തോൽപിച്ചത്. സ്കോർ 6-3, 6-3. മികച്ച ഫോമിൽ കളിച്ച കെർബർക്കെതിരെ മൽസരത്തിന്‍റെ ഒരുഘട്ടത്തിൽപ്പോലും വെല്ലുവിളി ഉയർത്താൻ സെറീനയ്ക്ക് സാധിച്ചില്ല.

ഏഴു തവണ വിംബിൾഡൺ ജേതാവായിട്ടുള്ള സെറീനയ്ക്ക് പക്ഷേ ഇത്തവണ കാലിടറുകയായിരുന്നു. 2016ലെ ഫൈനലില്‍ കെര്‍ബറിനെ തോൽപ്പിച്ചായിരുന്നു സെറീന ചാമ്പ്യനായത്. അമ്മയായതിന്ശേഷം സെറീനയുടെ ആദ്യ വിംബിള്‍ഡൺ കലാശ പോരാട്ടം കൂടിയായിരുന്നു ഇത്തവണത്തേത്.
First published: July 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍