• HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' സ്റ്റംപ്‌സിലടിച്ച് ദേഷ്യം തീര്‍ത്ത രോഹിത്തിന് പിഴ ശിക്ഷ

'ഇടിവെട്ടിയവനെ പാമ്പും കടിച്ചു' സ്റ്റംപ്‌സിലടിച്ച് ദേഷ്യം തീര്‍ത്ത രോഹിത്തിന് പിഴ ശിക്ഷ

അംപയറിനോട് തന്റെ പ്രതിഷേധം അറിയിച്ച രോഹിത് സ്റ്റംപ്‌സില്‍ ബാറ്റുകൊണ്ട് തട്ടിയശേഷമായിരുന്നു കളംവിട്ടത്

  • News18
  • Last Updated :
  • Share this:
    മുംബൈ: കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലെ മോശം പെരുമാറ്റത്തിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് പിഴ ശിക്ഷ. പുറത്തായശേഷം മടങ്ങുമ്പോള്‍ സ്റ്റംപ്‌സില്‍ ബാറ്റുകൊണ്ട് തട്ടിയായിരുന്നു രോഹിത് കളംവിട്ടത്. അംപയറുടെ തീരുമാനത്തില്‍ സ്റ്റംപ്‌സില്‍ തട്ടി പ്രതിഷേധിച്ച രോഹിത്തിന് മാച്ച ഫീയുടെ 16 ശതമാനമാണ് പിഴശിക്ഷ വിധിച്ചിരിക്കുന്നത്.

    മുംബൈ ഇന്നിങ്‌സിന്റെ നാലാം ഓവറിലായിരുന്നു രോഹിത് എല്‍ബിഡബ്ല്യൂവില്‍ കരുങ്ങി പുറത്താകുന്നത്. ഗുര്‍നെയുടെ പന്ത് വിക്കറ്റാണെന്ന് അംപയര്‍ വിളിച്ചെങ്കിലും രോഹിത് റിവ്യു ആവശ്യപ്പെടുകയായരുന്നു. എന്നാല്‍ തേര്‍ഡ് അംപയറും ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവെച്ചതോടെ നിരാശയോടെ താരം മടങ്ങുകയും ചെയ്തു.

    Also Read: 'കളി കാര്യമാകുന്നു' ഐപിഎല്‍ പ്ലേ ഓഫ് സമയ മാറ്റവുമായി ബിസിസിഐ

    അംപയറിനോട് തന്റെ പ്രതിഷേധം അറിയിച്ച രോഹിത് സ്റ്റംപ്‌സില്‍ ബാറ്റുകൊണ്ട് തട്ടിയശേഷമായിരുന്നു കളംവിട്ടത്. ഒമ്പത് പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം 12 റണ്‍സായിരുന്നു രോഹിത് മത്സരത്തില്‍ നേടിയത്. മത്സരശേഷം മാച്ച് റഫറിയുടെ ഹിയറിംഗില്‍ രോഹിത് തെറ്റ് സമ്മതിക്കുകയും പിഴശിക്ഷ സ്വീകരിക്കുകയുമായിരുന്നു.



    First published: