'ഒന്നു നിര്‍ത്തിക്കൂടെ' ഇങ്ങനെ ആവേശം ഉണ്ടാക്കുന്നതെന്തിന്; ഇന്ത്യ- പാക് ടിവി പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ
'ഒന്നു നിര്‍ത്തിക്കൂടെ' ഇങ്ങനെ ആവേശം ഉണ്ടാക്കുന്നതെന്തിന്; ഇന്ത്യ- പാക് ടിവി പരസ്യങ്ങള്‍ക്കെതിരെ സാനിയ മിര്‍സ
മത്സരത്തിന് ഇങ്ങനെ ആവേശമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ആവശ്യത്തിലേറെ ശ്രദ്ധ മത്സരത്തിനു കിട്ടിക്കഴിഞ്ഞു
sania-mirza
Last Updated :
Share this:
ദുബായ്: ലോകകപ്പ് ക്രിക്കറ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലും പാകിസ്ഥാനിലും സംപ്രേക്ഷണം ചെയ്യുന്ന ടിവി പരസ്യങ്ങള്‍ക്കെതിരെ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന് അഭിനന്ദന് വര്‍ധമാനെ അപമാനിച്ച് പാക് ചാനല്‍ ജാസ് ടിവിയിലും പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയങ്ങളെ അടിസ്ഥാനമാക്കിയുള്ള സ്റ്റാര്‍ സ്പോര്‍ട്സ് പരസ്യവും വിവാദമായതിനു പിന്നാലെയാണ് സാനിയയുടെ രംഗപ്രവേശം.
ഇന്ത്യാ പാക് മത്സരത്തിനു മുന്നോടിയായി ഇത്തരം പരസ്യങ്ങളുടെ ആവശ്യമില്ലെന്നും ഇതില്ലാതെ തന്നെ പ്രധാന്യം ലഭിച്ചിട്ടുണ്ടെന്നും പറയുന്ന സാനിയ ഇത്തരം പരസ്യങ്ങള്‍ ലജ്ജിപ്പിക്കുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു. 'ലജ്ജിപ്പിക്കുന്നതാണ് ഇരുഭാഗത്തു നിന്നുമുള്ള ഈ പരസ്യങ്ങള്‍. മത്സരത്തിന് ഇങ്ങനെ ആവേശമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ ആവശ്യത്തിലേറെ ശ്രദ്ധ മത്സരത്തിനു കിട്ടിക്കഴിഞ്ഞു. എന്തൊക്കെ പറഞ്ഞാലും ഇതൊരു ക്രിക്കറ്റ് മത്സരം മാത്രമല്ലേ.' സാനിയ ട്വീറ്റ് ചെയ്തു.
ഇതുപോലെയുള്ള ചവറ് പരസ്യങ്ങളിലൂടെ മത്സരത്തെ മാര്‍ക്കറ്റ് ചെയ്യേണ്ടതില്ലെന്നും അനാവശ്യമായി ഇങ്ങനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ലെന്നും പറഞ്ഞ സാനിയ പറയുന്നു. ദൈവത്തെയോര്‍ത്ത് ഇത് നിര്‍ത്തൂവെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
Cringeworthy ads on both sides of the border 🤮 seriously guys, you don’t need to ‘hype up’ or market the match anymore specially with rubbish! it has ENOUGH attention already!It’s only cricket for God sake, and if you think it’s anymore than that then get a grip or get a life !!
ഇന്ത്യന്‍ താരമായ സാനിയയുടെ ഭര്ത്താനവ് പാകിസ്ഥാന് ലോകകപ്പ ടീം അംഗമായ ഷൊയ്ബ് മാലിക്കാണ്. നേരത്തെ ഇരു പരരസ്യങ്ങള് സംപ്രേക്ഷണം ചെയ്തതോടെ ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.