ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, മഹേന്ദ്ര സിങ് ധോണി തുടങ്ങിയ ക്യാപ്റ്റൻമാർക്ക് കീഴിൽ മത്സരിക്കാൻ അവസരം ലഭിച്ച താരമാണ് ഗൗതം ഗംഭീർ. എങ്കിലും മികച്ച ക്യാപ്റ്റൻ ആരെന്ന് ചോദിച്ചാൽ ഗംഭീറിന് ഒരു മറുപടി മാത്രമേ ഉള്ളൂ. അത് അനിൽ കുംബ്ലേ ആണ്.
താൻ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ അനിൽ കുംബ്ലേയാണെന്ന് പറയാൻ ഗംഭീറിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യം പോലുമില്ല. ക്യാപ്റ്റൻ സ്ഥാനത്ത് കുറച്ചു നാൾ കൂടി കുംബ്ലെയ്ക്ക് തുടരാൻ സാധിച്ചിരുന്നെങ്കിൽ നിരവധി റെക്കോർഡുകൾ അദ്ദേഹം സ്വന്തം പേരിലാക്കിയേനെ എന്നും ഗംഭീർ വിശ്വസിക്കുന്നു.
ക്യാപ്റ്റനെന്ന നിലയിൽ ഗാംഗുലി മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും അനിൽ കുംബ്ലെ ക്യാപ്റ്റൻ സ്ഥാനത്ത് കൂടുതൽ കാലം ശോഭിക്കണമെന്നായിരുന്നു തന്റെ ആഗ്രമെന്ന് ഗംഭീർ തുറന്നു പറയുന്നു. കുംബ്ലെയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ആറ് ടെസ്റ്റ് മത്സരങ്ങളാണ് ഗംഭീർ കളിച്ചത്. ഗംഭീറിന്റെ 13 വർഷം നീളുന്ന കരിയറിൽ അവസാനം വിരാട് കോഹ്ലി അടക്കം അഞ്ച് ക്യാപ്റ്റൻമാരുടെ കീഴിൽ അദ്ദേഹം കളിച്ചിട്ടുണ്ട്.
BEST PERFORMING STORIES:Coronavirus LIVE Updates: ഇന്ത്യയിൽ മരണസംഖ്യ 681 [NEWS]ഇഫ്താറും നമസ്കാരങ്ങളും ഉണ്ടാകില്ല; റമളാൻ മാസത്തിലും മുസ്ലിം പള്ളികളിൽ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി [NEWS]ഹൈഡ്രോക്സിക്ലോറോക്വിൻ ചികിത്സയെ ചോദ്യം ചെയ്തു: പദവിയിൽ നിന്ന് മാറ്റിയെന്ന് യുഎസ് ഡോക്ടർ [NEWS]
2007 ൽ രാഹുൽ ദ്രാവിഡിന് ശേഷമാണ് കുംബ്ലെ ഇന്ത്യൻ ടീം ക്യാപ്റ്റനാകുന്നത്. ഈ സമയത്ത് ധോണിയായിരുന്നു ഏകദിന, ട്വന്റി-ട്വന്റി ടീം ക്യാപ്റ്റൻ. 14 ടെസ്റ്റ് മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചു. മൂന്നെണ്ണത്തിൽ വിജയിച്ചപ്പോൾ ആറ് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടു. അഞ്ച് മത്സരങ്ങൾ സമനിലയായി. 2008 ൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതോടെ ധോണി ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനവും കൂടി ഏറ്റെടുത്തു.
ടെസ്റ്റ്-ഏകദിന മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് അനിൽ കുംബ്ലെ. ടെസ്റ്റ് ക്രിക്കറ്റിൽ ഒരു ഇന്നിംഗ്സിലെ മുഴുവൻ വിക്കറ്റും നേടിയ കളിക്കാരനും കുംബ്ലെ തന്നെ. ഇംഗ്ലണ്ടിന്റെ ജിം ലോക്കറാണ് ഈ റെക്കോർഡുള്ള മറ്റൊരു താരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.