HOME » NEWS » Sports » ANIYAN MIDHUN TO PARTICIPATE IN THE SOUTH ASIAN WUSHU CHAMPIONSHIP NJ

അഭിമാനമായി അനിയൻ മിഥുൻ; സൗത്ത് ഏഷ്യൻ വുഷു മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളി

അടുത്ത മാസം 30ന് നേപ്പാളിൽ നടക്കുന്ന ഇന്റർനാഷണൽ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ നാട്ടിക സ്വദേശി അനിയൻ മിഥുനും പങ്കെടുക്കാനൊരുങ്ങുകയാണ്.

News18 Malayalam | news18-malayalam
Updated: February 22, 2021, 3:25 PM IST
അഭിമാനമായി അനിയൻ മിഥുൻ; സൗത്ത് ഏഷ്യൻ വുഷു മത്സരത്തിൽ പങ്കെടുക്കുന്ന ഏക മലയാളി
Aniyan Midhun
  • Share this:
മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത ആയോധനകലയാണ് വുഷു. എന്നാൽ ഇന്ത്യൻ വുഷു ടീമിൽ ഇടം നേടിയ ആദ്യ ദക്ഷിണേന്ത്യക്കാരനുണ്ട് തൃശൂരിൽ. അടുത്ത മാസം 30ന് നേപ്പാളിൽ നടക്കുന്ന ഇന്റർനാഷണൽ ഗെയിംസ് ചാമ്പ്യൻഷിപ്പിൽ നാട്ടിക സ്വദേശി അനിയൻ മിഥുനും പങ്കെടുക്കാനൊരുങ്ങുകയാണ്.

70 കിലോ കാറ്റഗറിയിൽ ഈ ഇരുപത്തിയെട്ടുകാരനായ അനിയൻ മിഥുൻ ഇന്ത്യൻ ജേഴ്സി അണിഞ്ഞ് മത്സരിക്കാനൊരുങ്ങുന്നത്. സൗത്ത് ഏഷ്യൻ ഫെഡറേഷൻ സംഘടിപ്പിക്കുന്ന മത്സരത്തിലെ ഏക ദക്ഷിണേന്ത്യൻ മത്സരാർത്ഥിയാണ് മിഥുൻ.


കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ മിഥുൻ കിക്ക്ബോസിംഗ്, വുഷു ഇനങ്ങളിൽ ദേശീയ ചാമ്പ്യനാണ്. സംസ്ഥാന ബോക്സിങ് താരം കൂടിയാണ്. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരിക്കേയാണ് മിഥുൻ കരാട്ടെയിലൂടെ ആയോധനകലയിലേക്ക് എത്തുന്നത്. പിന്നീട് ബോക്സിങ് പരിശീലനവും ആരംഭിച്ചു. തൃശൂർ സ്പോർട്സ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ നിരവധി മത്സരങ്ങളിലും പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് മിഥുനെ ഇന്ത്യൻ ടീമിലേക്ക് എത്തിക്കുന്നത്.

You may also like:ഫൗസിയ മാമ്പറ്റ: വിടവാങ്ങിയത് കേരളത്തില്‍ വനിതാ ഫുട്‌ബോളിന് വഴി തെളിയിച്ച പരിശീലക

You may also like:യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയും; ദൃശ്യം മോഡൽ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്

അർജുന അവാർഡ് ജേതാവും ഇന്ത്യൻ വുഷു മുഖ്യ പരിശീലകനായ കുൽദീപ് ഹണ്ടുവിന്റെ കീഴിലാണ് നിലവിൽ പരിശീലനം നടത്തുന്നത്. തൃശ്ശൂരിൽ എഴുപതോളം വിദ്യാർത്ഥികൾക്ക് വുഷു പരിശീലനവും മിഥുൻ നടത്തുന്നുണ്ട്. കൂടാതെ, മലയാളത്തിലെ നിരവധി സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനർ കൂടിയാണ്.



സംസ്ഥാന തലങ്ങളിലുള്ള വുഷു മത്സരങ്ങൾ നിയന്ത്രിക്കാനുള്ള അംഗീകൃത കോച്ചും കൂടിയാണ് മിഥുൻ. നായരുശ്ശേരി മോഹന്റേയും പൊന്നമ്മയുടേയും മകനാണ്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായ ഗോപിക സഹോദരിയാണ്.



ചൈനീസ് വാക്കുകളായ "വൂഷു" അഥവാ ചൈനീസ് കുംഗ്‌ഫു മുഷ്ടി ഉപയോഗിച്ചും കാൽ കൊണ്ട് തൊഴിച്ചും എതിരാളിയെ വീഴ്ത്തുന്ന ആയോധനകലയാണ്. നിരവധി ശൈലികളിൽ അവതരിപ്പിക്കപ്പെടുന്ന വുഷുവിൽ കൈകളും വാൾ, കുന്തം ഗാഡ്‌ജെറ്റ് എന്നിവയും ആയുധങ്ങളായി ഉപയോഗിക്കും. രണ്ടോ അതിലധികമോ പേർ ചേർന്നാണ് വുഷു കളിക്കുന്നത്.
Published by: Naseeba TC
First published: February 22, 2021, 3:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories